ഇടുക്കി : ഇടുക്കി ജില്ലയിൽ 28 പേർക്ക് കൊറോണ രോഗ ബാധ സ്ഥിരീകരിച്ചു. 21 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 13 ഉറവിടം അറിയാത്ത രോഗബാധിതരാണുള്ളത്. രോഗം ബാധിച്ചവരിൽ അഞ്ച് പേർ വിദേശത്ത് നിന്നും രണ്ട് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. ഇതോടെ ഇടുക്കി ജില്ലയിൽ 215 പേരാണ് ചികിത്സയിലുള്ളത്. ഏഴുപേർ രോഗമുക്തി നേടി.
- ജൂലൈ ആറിന് ദോഹയിൽ നിന്നും കോഴിക്കോട് എത്തിയ അയ്യപ്പൻകോവിൽ സ്വദേശി (38)
- ജൂലൈ 5-ന് ദുബായിൽ നിന്നും കൊച്ചിയിലെത്തിയ ഇരട്ടയാർ സ്വദേശി (37)
- ജൂലൈ 7-ന് ദുബായിൽ നിന്നും കൊച്ചിയിലെത്തിയ കരുണാപുരം സ്വദേശി (38)
- ജൂലൈ അഞ്ചിന് ഷാർജയിൽ നിന്നും കൊച്ചിയിലെത്തിയ രാജക്കാട് സ്വദേശി 42 ജൂലൈ 30 ന് ദുബായിൽ നിന്നും തിരുവനന്തപുരത്ത് എത്തിയ കൊക്കയാർ സ്വദേശി (24)
- ജൂലൈ അഞ്ചിന് മധുരയിൽ നിന്നും കുമളി വഴി എത്തിയ ചിന്നക്കനാൽ സ്വദേശികളായ ദമ്പതികൾ (56, 44)
സമ്പർക്കത്തിലൂടെ വന്നവർ
- കഞ്ഞിക്കുഴി സ്വദേശി (36)
- കരിമ്പനയിലെ ഹോട്ടൽ ജീവനക്കാരനായ അതിഥി തൊഴിലാളി (54)
- കരിമ്പൻ സ്വദേശികളായ മൂന്ന് വയസുള്ള പെൺകുട്ടി
- കരിമ്പൻ സ്വദേശി (55)
- കരിമ്പൻ സ്വദേശിയായ ആറു വയസ്സുള്ള പെൺകുട്ടി
- കരിമ്പൻ സ്വദേശി (29)
- കരിമ്പൻ സ്വദേശിനിയായ 9 വയസുള്ള പെൺകുട്ടി
- ചെറുതോണി സ്വദേശി (29)
ഉറവിടം അറിയാത്തവർ
- രാജക്കാട് സ്വദേശി (28)
- ഇടുക്കി മെഡിക്കൽ കോളേജ് ജീവനക്കാരി (51)
- കീരിത്തോട് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ (40)
- കീരിത്തോട് ടൗണിലെ പച്ചക്കറി വ്യാപാരി(42)
- കീരിത്തോട് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ (41)
- കറിപൗഡർ വിതരണക്കാരനായ കീരിത്തോട് സ്വദേശി (39)
- കഞ്ഞിക്കുഴിയിൽ ഹയറിംഗ് സെൻറർ നടത്തുന്ന കഞ്ഞിക്കുഴി സ്വദേശി (48)
- ചികിത്സയ്ക്കായി തിരുവനന്തപുരത്ത് പോയ വണ്ടിപ്പെരിയാർ സ്വദേശി (65)
- രാജക്കാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഓഫീസ് അസിസ്റ്റൻറ് (34)
- രാജക്കാട് സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ സ്റ്റാഫ് നേഴ്സ് (39)
- രാജക്കാട് ആ സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ പി ആർ ഒ (40)
- രാജക്കാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ (42)
- സേനാപതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ (51).



