റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേരളത്തിൽ വിവാഹ സൽക്കാരങ്ങൾ ഇല്ലാതായതോടെ പ്രതിസന്ധിയിലായ തമിഴ് നാട്ടിലെ വാഴയില കർഷകർ വ്യാപകമായി കൃഷി നശിപ്പിക്കുന്നു.

July 18, 2020 - 3:53 pm

പാലക്കാട് : കോയമ്പത്തൂർ മാതംപെട്ടിയിലെ വാഴയില കർഷകനായ നടരാജയാണ് മൂന്ന് ഏക്കറിലെ വാഴ കൃഷി തീയിട്ട് നശിപ്പിച്ചത്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് വിവാഹ സൽക്കാരങ്ങൾക്ക് വിലക്കേർപ്പെടുത്തിയതിനെ തുടർന്ന് ആവശ്യക്കാരില്ലാതായതാണ് കർഷകനെ പ്രതിസന്ധിയിലാക്കിയത്. വാഴയിലയും വാഴനാരും ഏറ്റവും അധികം വിറ്റഴിക്കുന്നത് കേരളത്തിലെ വിപണിയിലൂടെയായിരുന്നു.

വിവാഹ സീസണുകളിൽ ഒരേക്കറിൽ നിന്നും എൺപതിനായിരത്തോളം രൂപയുടെ ഇലയാണ് കേരളത്തിൽ മാത്രം വിറ്റഴിച്ചിരുന്നത്. കൂടാതെ പതിനായിരം രൂപയുടെ ഇലകൾ ഹോട്ടലുകൾ കേന്ദ്രീകരിച്ചും വിറ്റഴിച്ചിരുന്നു.

ആറ് മാസമെത്തിയ വാഴയിൽ നിന്നുമാണ് ഇല വെട്ടിയെടുക്കുന്നത്. വെറുതെ വാങ്ങുവാൻ പോലും ആവശ്യക്കാരില്ലാത്ത സ്ഥിതിയാണിപ്പോൾ. കൊവിഡ് പ്രതി സന്ധി മറികടന്നാൽ മാത്രമേ വീണ്ടും കൃഷി ആരംഭിക്കുവാൻ സാധിക്കൂ. നിലവിൽ കൂലിയടക്കം ഏഴ് ലക്ഷത്തോളം രൂപയാണ് നടരാജ് ചിലവാക്കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *