റിപ്പോര്‍ട്ട്
ഡെസ്ക് ന്യൂസ്

അമ്മക്കായി കിട്ടിയത് ലക്ഷങ്ങള്‍; സഹായിച്ചവര്‍ തന്നെ വില്ലന്മാരായി, പൊട്ടിക്കരഞ്ഞ് യുവതി

July 16, 2020 - 12:32 pm

തിരുവനന്തപുരം: മാതാവിന്റെ ചികിത്സയ്ക്ക് സഹായിച്ചവര്‍ ഇപ്പോള്‍ നിരന്തരം ശല്യംചെയ്യുന്നതായി വര്‍ഷയെന്ന യുവതി സോഷ്യല്‍ മീഡിയയില്‍ പറയുന്നു. മാതാവിന്റെ ചികിത്സയ്ക്കായി സഹായമഭ്യര്‍ഥിച്ച ദിവസങ്ങള്‍ക്കുമുമ്പ് വര്‍ഷ ലൈവില്‍ വന്നിരുന്നു. തുടര്‍ന്ന് 50 ലക്ഷത്തിന് മുകളില്‍ സഹായമായി ലഭിച്ചു. വര്‍ഷയ്ക്കു ലഭിച്ച പണത്തിന്റെ കാര്യം പറഞ്ഞാണ് അന്ന് ഒപ്പം നിന്നവര്‍ ഇപ്പോള്‍ യുവതിയെ ഭീഷണിപ്പെടുത്തുന്നത്. ഫോണില്‍ വിളിച്ച് ഒട്ടേറെ പേര്‍ ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് വര്‍ഷ പറയുന്നു. സമൂഹമാധ്യമങ്ങള്‍ വഴി ചാരിറ്റി നടത്തുന്ന സാജന്‍ കേച്ചേരി എന്ന വ്യക്തിയുടെ പേരെടുത്തു പറഞ്ഞാണ് വര്‍ഷ വീഡിയോ ചെയ്തിരിക്കുന്നത്.

ഇനിയും അമ്മയുടെ ചികില്‍സയ്ക്കും മരുന്നിനും ഏറെ പണം ആവശ്യമുണ്ട്. ഇതേ ആശുപത്രിയില്‍ തന്നെ അപകടനിലയിലായിരുന്ന ഗോപിക എന്ന കുട്ടിയുടെ ചികില്‍സയ്ക്ക് ആവശ്യമായ തുക തനിക്കു ലഭിച്ചതില്‍നിന്ന് വര്‍ഷ നല്‍കിയിരുന്നു. ആ കുട്ടി ഇപ്പോള്‍ സുഖം പ്രാപിച്ചുവരുന്നുണ്ട്. ഇതുകണ്ട് അക്കൗണ്ടിലെ പണം തനിക്കുകൂടി കൈകാര്യം ചെയ്യാന്‍ അവസരം തരണമെന്നാണ് സാജന്‍ ആവശ്യപ്പെടുന്നത്. ഇത് വര്‍ഷ എതിര്‍ത്തതോടെ ഭീഷണി തുടങ്ങി. പണം ഇപ്പോള്‍ നല്‍കാന്‍ കഴിയില്ലെന്ന് അറിയിച്ച വര്‍ഷയെക്കുറിച്ച് സാജന്‍ കേച്ചേരി ഫേസ്ബുക്കില്‍ വീഡിയോ ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ഒരുപാട് പേര്‍ തന്നെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നതെന്ന് വീഡിയോയില്‍ വര്‍ഷ പറയുന്നു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *