റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഈ ദൃശ്യം കാണുന്നവരുടെ കണ്ണുകള്‍ നിറയുന്നു; സന്നദ്ധപ്രവര്‍ത്തകര്‍ നായ്ക്കുട്ടിയുടെ ജഡം കുഴിയിലിട്ടപ്പോള്‍ മണ്ണ് നീക്കിയിട്ട് അമ്മ

July 15, 2020 - 5:33 pm

ന്യൂഡല്‍ഹി: സന്നദ്ധപ്രവര്‍ത്തകര്‍ നായ്ക്കുട്ടിയുടെ ജഡം കുഴിയിലിട്ടപ്പോള്‍ മൂക്കുകൊണ്ട് മണ്ണുനീക്കിയിട്ട് അമ്മ. വഴിയരികില്‍ ചത്തുകിടന്ന കുഞ്ഞിനെ സന്നദ്ധപ്രവര്‍ത്തകരാണ് കുഴിച്ചിടാനെടുത്തത്. അപ്പോള്‍ മുതല്‍ ഈ നായ കുഴിയുടെ വക്കോളം അവരെ പിന്തുടര്‍ന്നു. മറവുചെയ്യാനായി കുഴിയെടുത്ത് അതിലേക്ക് നായക്കുട്ടിയെ ഇട്ടപ്പോള്‍ നായ കുഴിയുടെ അടുത്തേക്ക് വന്നു.

കുഴിയില്‍ കിടക്കുന്ന നായ്ക്കുട്ടിയുടെ മൃതശരീരത്തിലേക്ക് ചുറ്റുമുള്ള മണ്ണ് മൂക്കുകൊണ്ട് നീക്കിയിടുന്ന നായയുടെ ദൃശ്യമാണ് സമൂഹമാധ്യമങ്ങളെ കണ്ണീരിലാഴ്ത്തിയത്. കുഞ്ഞിന്റെ ശരീരത്തിലേക്ക് മണ്ണുനീക്കിയിടുന്ന തെരുവുനായയെ സന്നദ്ധപ്രവര്‍ത്തകര്‍ തലോടി ആശ്വസിപ്പിക്കുന്നുണ്ട്. ഐഎഫ്എസ് ഉദ്യോഗസ്ഥയായ സുധാ രമണ്‍ ആണ് ഈ ദൃശ്യം ട്വിറ്ററിലൂടെ ഷെയര്‍ചെയ്തത്. സംഭവം നടന്നത് എവിടെയെന്നു വ്യക്തമല്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *