ഐവറി കോസ്റ്റ് പ്രധാനമന്ത്രി അമദോവ് ഗോന്‍ കൗലിബലി അന്തരിച്ചു

യമൗസോങുകരോ: പശ്ചിമ ആഫിക്കന്‍ രാജ്യമായ ഐവറി കോസ്റ്റ് പ്രധാനമന്ത്രി അമദോവ് ഗോന്‍ കൗലിബലി(61) അന്തരിച്ചു. മന്ത്രിസഭാ യോഗത്തിനു പിന്നാലെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഫ്രാന്‍സില്‍ രണ്ട് മാസത്തെ ഹൃദ്രോഗ സംബന്ധമായ ചികിത്സയ്ക്കുശേഷം ദിവസങ്ങള്‍ക്കു മുമ്പാണ് ഇദ്ദേഹം സ്വരാജ്യത്തേക്ക് മടങ്ങിയത്. വരുന്ന ഒക്ടോബറില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിരുന്നത് ഇദ്ദേഹത്തെ ആയിരുന്നു. രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →