റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സിലിബസ് 30 ശതമാനം കുറച്ച സി ബി എസ് ഇ നടപടിക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം.

July 8, 2020 - 1:39 pm

ന്യൂഡല്‍ഹി: സി ബി എസ് ഇ സിലബസ് മുപ്പത്ശതമാനം വെട്ടിക്കുറച്ചു. കോവിഡ് രോഗം അതിവേഗം പടരുന്ന സാചര്യത്തിലാണ് നടപടി. ഒന്ന് മുതൽ 12 ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ സിലബസാണ് വെട്ടിക്കുറച്ചതായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേശ് പൊഖ്രിയിലാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

കോവിഡ് ഭീതി മൂലമുണ്ടായ അസാധാരണ സാഹചര്യത്തെ തുടർന്നാണ് നടപടി. ഇതിനായി എൻ സി ആർ ടി സി യിൽ നിന്നും മറ്റ് വിദ്യാഭ്യാസ വിദഗ്ദരിൽ നിന്നും അഭിപ്രായ സമന്വയം നടത്തിയ ശേഷമായിരുന്നു തീരുമാനം.

1500 ലധികം നിർദ്ദേശങ്ങളാണ് ഈ വിഷയത്തിൽ പല കോണുകളിൽ നിന്നും ലഭിച്ചത്. വിഷയത്തിൽ മികച്ച പ്രതികരണങ്ങൾ നൽകിയവരോട് മ റ്റ് ട്വീറ്ററിലൂടെ നന്ദി രേഖപ്പെടുത്തി.

നിലവിലെ ഓൺ ലൈൻ പഠനം കുട്ടികൾക്ക് ഗുണകരമല്ലെന്ന നിലപാടാണ് രക്ഷിതാക്കള്‍ക്കും, വിദ്യാഭ്യാസ വിദഗ്ധർക്കുമുള്ളത്. സിലബസ് കുറയ്ക്കുന്നതോടെ വിദ്യാർത്ഥികള്‍ക്കും പഠനം കുറെ കൂടി ലളിതമാകുവാനിടയുണ്ട്. നല്ല നിർദ്ദേശമായി തോന്നുന്നു. ഓൺലൈൻ പഠനത്തിന് സിലബസ് കുറയ്ക്കുന്നത് കുട്ടികൾക്ക് ഗുണകരമാകുമെന്ന് കരുതുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *