റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

36 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കൊലയാളി മുതലയെ പിടികൂടി

July 6, 2020 - 11:46 am

ഗുജറാത്ത്: 36 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ഗുജറാത്തിലെ വഡോദര ജില്ലയെ ഭയത്തിലാക്കിയ 13 അടി വലിപ്പമുള്ള മുതലയെ വനംവകുപ്പ് പിടികൂടി. മഹാദേവ്പുര ഗ്രാമത്തിലെ അമ്പത്തിനാലുകാരിയെ കൊലപ്പെടുത്തിയ മുതലയെയാണ് ഇന്നലെ(05-07-20) ദേവ് നദിയില്‍ നിന്ന് പിടികൂടിയത്.

കുറേക്കാലമായി നാട്ടുകാര്‍ മുതലയില്‍ നിന്ന് നിരന്തരം ആക്രമണം നേരിട്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ആക്രമിച്ച ശേഷം നദിയുടെ അടിത്തട്ടിലേക്ക് മറിഞ്ഞിരിക്കുന്ന മുതലയെ നേരത്തെയും പിടികൂടാന്‍ ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.
ഈ വര്‍ഷം തുടങ്ങിയതിന് ശേഷമുള്ള മുതലയുടെ മൂന്നാമത്തെ ആക്രമണമാണിത്. മേയ് മാസത്തില്‍ ഇതേ മുതല മറ്റൊരു സ്ത്രീയെ സമാനമായ രീതിയില്‍ ഒരു കിലോമീറ്ററോളം വലിച്ചിഴച്ചിരുന്നു.

വെള്ളിയാഴ്ച തുണി കഴുകാനെത്തിയ അമ്പത്തിനാലുകാരിയെ മുതല ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. സ്ത്രീയെ രക്ഷപ്പെടുത്താന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒരുപാട് സമയം നീണ്ട തിരച്ചിലിന് ഒടുവിലാണ് അവരുടെ മൃതദേഹം നാട്ടുകാര്‍ കണ്ടെത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *