റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂ ഡല്‍ഹി: ലോകോത്തര നിലവാരമുള്ള തദ്ദേശീയമായ ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുന്നതിന് ആശയങ്ങള്‍ തേടി കേന്ദ്രസര്‍ക്കാര്‍. ഇതിനായി ആത്മ നിര്‍ഭര്‍ ഭാരത് ആപ്പ് ഇന്നൊവേഷന്‍ ചലഞ്ച് പരിപാടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു. ലോകോത്തര നിലവാരത്തിലുള്ള ആപ്പുകള്‍ സൃഷ്ടിക്കാന്‍ രാജ്യത്തിന്റെ യുവത്വത്തെയും സ്റ്റാര്‍ട്ട് അപ്പുകളേയും സ്വാഗതം ചെയ്യുന്നതായി പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

ലോകനിലവാരത്തിലുള്ള ഇന്ത്യയില്‍ നിര്‍മ്മിച്ച ആപ്പുകള്‍ സൃഷ്ടിക്കുന്നതിന് ഇന്ന് ടെക്ക്-സ്റ്റാര്‍ട്ട് അപ്പ് സമൂഹത്തിന് അതിയായ താല്‍പര്യമുണ്ട്. അവരുടെ ആശയങ്ങള്‍ക്കൂം ഉല്‍പ്പന്നങ്ങള്‍ക്കും സൗകര്യമൊരുക്കുന്നതിന് ഇലക്ട്രോണിക്‌സ് & വിവരസാങ്കേതിക വിദ്യ മന്ത്രാലയം അടല്‍ ഇന്നോവേഷന്‍ മിഷനുമായി ചേര്‍ന്ന് ആത്മനിര്‍ഭര്‍ ആപ്പ് ചലഞ്ചിന് സമാരംഭം കുറിയ്ക്കുകയാണ്.ഈ വെല്ലുവിളി നിങ്ങള്‍ക്ക് വേണ്ടിയാണ്. നിങ്ങള്‍ക്ക് അത്തരം ഉല്‍പ്പന്നങ്ങളുണ്ടെങ്കില്‍ അല്ലെങ്കില്‍ അത്തരം ഒരു ഉല്‍പ്പന്നം സൃഷ്ടിക്കാനുള്ള വൈദഗ്ധ്യവും വീക്ഷണവുമുണ്ടെന്ന് തോന്നുന്നുണ്ടെങ്കില്‍, ഇതില്‍ പങ്കെടുക്കാന്‍ എന്റെ സാങ്കേതിക സമൂഹത്തിലെ എല്ലാ സുഹൃത്തുക്കളോടും അഭ്യര്‍ത്ഥിക്കുന്നു”, പ്രധാനമന്ത്രി പറഞ്ഞു.

ഇ-ലേര്‍ണിങ്, ആരോഗ്യം, വാര്‍ത്ത, വിനോദ് തുടങ്ങി എട്ട് മേഖലകളില്‍ ആപ്പ് വികസിപ്പിക്കുന്നതിനുള്ള ആശയങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ തേടുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമാക്കും. ആശയങ്ങള്‍ ഇതുമായി ബന്ധപ്പെട്ട പ്രധാനമന്ത്രിയുടെ ലിങ്ക്ഡ് ഇന്‍ പോസ്റ്റിന് കീഴില്‍ പങ്കുവെക്കണം. ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെയും അറ്റല്‍ ഇന്നൊവേഷന്‍ മിഷന്റയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

നിലവിലുള്ള ആപ്ലിക്കേഷനുകളുടെ പ്രമോഷന്‍, പുതിയ ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുക എന്നിങ്ങനെ രണ്ട് ട്രാക്കുകളായാണ് പദ്ധതി നടപ്പാക്കുക. 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യയില്‍ നിരോധിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ആപ്പ് ഇന്നൊവേഷന്‍ ചാലഞ്ച് പരിപാടിയുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വന്നിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *