റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

76 ലിറ്ററിലധികം! ഇത്രയുമൊക്കെ പാല്‍ തരുന്ന പശുവും ലോകത്തുണ്ട്

July 2, 2020 - 12:21 pm

ചണ്ഡീഗഡ്: ഹരിയാനയിലെ കര്‍ണാല്‍ സ്വദേശിയായ ബല്‍ദേവ് സിംഗിന്റെ പശുവാണ് 76.61 കിലോ പാലുല്‍പാദിപ്പിച്ച് റെക്കോര്‍ഡ് നേട്ടം കൈവരിച്ചത്. സങ്കരയിനം പശുക്കള്‍ക്ക് ലഭിക്കുന്ന ഏറ്റവും കൂടുതല്‍ പാലാണ് ജോഗന് ലഭിച്ചതെന്ന് നാഷണല്‍ ഡയറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. ലോകത്തെ ഏറ്റവും കൂടുതല്‍ പാലുല്‍പാദിപ്പിക്കുന്ന സങ്കരയിനങ്ങളിലൊന്നായ ഹോള്‍സ്റ്റിന്‍ ഫ്രീഷ്യന്‍ എന്ന ഇനത്തില്‍പ്പെട്ടതാണ് ബല്‍ദേവ് സിംഗിന്റെ പശു.

തന്റെ ഫാമിലെ ഏറെ പ്രിയപ്പെട്ട പശുവിന് ജോഗന്‍ എന്നാണ് ബര്‍ദേവ് സിംഗ് നല്‍കിയ പേര്. ജോഗന്റെ നാലാമത്തെ പ്രസവത്തിലെ പാലുല്‍പാദനമാണ് റെക്കോര്‍ഡിന് അര്‍ഹമായത്. ആദ്യത്തെ പ്രസവങ്ങളില്‍ യഥാക്രമം 42, 54, 62 കിലോ എന്നിങ്ങനെയാണ് ലഭിച്ചത്. അമേരിക്കയില്‍നിന്നാണ് ബീജം ഇറക്കുമതി ചെയ്തത്.

ഹരിയാനയിലെ പ്രശസ്തനായ ക്ഷീരകര്‍ഷകനാണ് ബല്‍ദവ് സിംഗ്. ഒട്ടേറ കര്‍ഷക പുരസ്‌കാരങ്ങള്‍ ഇദ്ദേഹം നേടിയിട്ടുണ്ട്. സഹോദരനൊപ്പം തികച്ചും ശാസ്ത്രീയ രീതിയിലാണ് ബര്‍ദേവിന്റെ പശുവളര്‍ത്തല്‍. ബല്‍ദേവും സഹോദരനും 2010ല്‍ എന്‍ഡിആര്‍ഐ സംഘടിപ്പിച്ച പരിശീലനത്തില്‍ പങ്കെടുത്തശേഷമാണ് ശാസ്ത്രീയ മാര്‍ഗങ്ങളിലേക്ക് കൂടുതല്‍ തിരിഞ്ഞത്. ഉയര്‍ന്ന ഉല്‍പാദനക്ഷമതയുള്ള പശുക്കളാണ് ബല്‍ദേവിന്റെ ഫാമിലുള്ളത്. പഞ്ചാബിലെ കര്‍ഷകന്റെ പശു 72 കിലോ പാല്‍ ഉല്‍പാദിപ്പിച്ചതായിരുന്നു നേരത്തെ ഉണ്ടായിരുന്ന റെക്കോര്‍ഡ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *