റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സാത്താൻ കുളം പോലീസ് സ്റ്റേഷൻ പേരുപോലെതന്നെ ചെകുത്താന്മാരുടെ സ്ഥലം ആണെന്ന് തിരിച്ചറിഞ്ഞു; പോലീസ് സ്റ്റേഷനും സർവ്വവിധ രേഖകളും ഏറ്റെടുക്കുവാൻ മദ്രാസ് ഹൈക്കോടതി തൂത്തുക്കുടി ജില്ലാ കളക്ടർക്ക് നിർദേശം നൽകി

June 29, 2020 - 11:37 pm

ചെന്നൈ: തൂത്തുക്കുടി ജില്ലയിലെ സാത്താൻ കുളം പോലീസ് സ്റ്റേഷൻ ഏറ്റെടുക്കുവാനും സർവ്വവിധ രേഖകളും സുരക്ഷിതമായി കസ്റ്റഡിയിൽ സൂക്ഷിക്കുവാനും മദ്രാസ് ഹൈക്കോടതി തൂത്തുക്കുടി ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു. സാത്താൻ കുളം പോലീസിൻറെ പീഡനത്തിനിരയായി മഹേന്ദ്രൻ എന്ന ഒരാൾ മരിച്ച വിവരം ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയ ജില്ലാ മജിസ്ട്രേറ്റിന് ലഭിച്ചു. പ്രത്യേകകാരണങ്ങളില്ലാതെ അനുജനെ കസ്റ്റഡിയിലെടുത്തത് അന്വേഷിക്കാൻ പോയ ജേഷ്ഠനെയും മകനെയും പോലീസ് മർദ്ദിച്ചു കൊന്ന സംഭവം രാജ്യത്ത് വലിയ കോളിളക്കം സൃഷ്ടിച്ചു കൊണ്ടിരിക്കെ ആണ് അതേ പോലീസ് സ്റ്റേഷനിൽ തൊട്ടടുത്ത ദിവസം മറ്റൊരാൾകൂടി കൊല്ലപ്പെട്ടു എന്ന വിവരം അന്വേഷണത്തിൽ പുറത്തുവന്നത്. ഇതോടെ നിയമ വിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രമാണ് സാത്താൻ കുളം പോലീസ് സ്റ്റേഷൻ എന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി ഇടപെടൽ. മഹേന്ദ്രൻ എന്നയാളെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദ്ദിക്കുകയും വിട്ടയയ്ക്കുകയും ആണുണ്ടായത്. മർദ്ദനം മൂലമുണ്ടായ പ്രശ്നങ്ങളെ തുടർന്ന് വീട്ടിലെത്തി വൈകാതെ ഇയാൾ മരണമടഞ്ഞു. തെളിവുകൾ നശിപ്പിക്കാൻ വേണ്ടി മൃതദേഹം പോസ്റ്റ്മോർട്ടം നടത്തുന്നത് പോലീസ് ഇടപെട്ട് തടഞ്ഞു. മരിച്ച മഹേന്ദ്ര ബന്ധുക്കളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത് സംബന്ധിച്ച അന്വേഷണത്തിൽ തെളിഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *