റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ത്യന്‍പട്ടാളം റോന്തുചുറ്റുന്ന പ്രദേശങ്ങളിലെ 5 പോയിന്റുകള്‍കൂടി ചൈന കൈയടക്കി

June 29, 2020 - 4:42 pm

ന്യൂഡല്‍ഹി: ഇന്ത്യന്‍പട്ടാളം പതിവായി റോന്തുചുറ്റിയിരുന്ന പ്രദേശങ്ങളിലെ അഞ്ച് പോയിന്റുകള്‍കൂടി ചൈന കൈയേറി. പട്രോള്‍ പോയിന്റ് (പിപി) 10, 11, 11 എ, 12, 13 മേഖലകളിലേക്കാണ് ചൈന കടന്നുകയറിയത്. 20 ഇന്ത്യന്‍ ജവാന്മാരുടെ വീരമൃത്യുവിനിടയാക്കിയ ഏറ്റുമുട്ടല്‍ നടന്ന പിപി 14 മേഖലയില്‍ ആധിപത്യം സ്ഥാപിച്ച് വൈ ജങ്ഷനില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയതിനു പിന്നാലെയാണിത്. ദൗലത്ത് ബാഗ് ഓള്‍ഡിയിലെ ഇന്ത്യയുടെ തന്ത്രപ്രധാന വ്യോമതാവളത്തിന് 25 കിലോമീറ്റര്‍ മാത്രം ദൂരെയാണ് വൈ ജങ്ഷന്‍. കാരക്കോറം ചുരത്തിലേക്കും സിയാച്ചിനിലേക്കുമുള്ള കരസേനയുടെ അവശ്യസാധന വിതരണത്തിന് ഡിബിഒ വ്യോമത്താവളത്തെയാണ് ഇന്ത്യ നിരന്തരം ആശ്രയിച്ചുവരുന്നത്. ഇവിടെ ചൈന കൈയടക്കിയ സ്ഥലത്തുനിന്ന് ഗാല്‍വന്‍ നദിക്കരയിലെ ഇന്ത്യന്‍ സൈനികകേന്ദ്രങ്ങളെയെല്ലാം വ്യക്തമായി നിരീക്ഷിക്കാന്‍ സാധിക്കും.

വൈ ജങ്ഷനിലെ ചൈനയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഇന്ത്യയുടെ ടെറിട്ടറിയില്‍തന്നെ ആണെന്ന് സൈനികവൃത്തങ്ങള്‍ പറയുന്നു. സംഘര്‍ഷം നിലനിന്നിരുന്ന പാംഗോങ് തടാകത്തിന്റെ പടിഞ്ഞാറേ ചരിവുകളിലെ എട്ട് മലനിരകളില്‍ പി നാലുവരെ ചൈനീസ് സൈന്യം നേരത്തേ സ്വാധീനമുറപ്പിച്ചിരുന്നു. പി എട്ടാണ് ഇവിടെ അതിര്‍ത്തിയായി ഇന്ത്യ കരുതുന്നത്. ചൈന നാലും. നാലിനും എട്ടിനുമിടയില്‍ ഇരുരാജ്യവും റോന്തുചുറ്റിയ മേഖലയായിരുന്നെങ്കിലും ഇപ്പോള്‍ നാലുവരെ പൂര്‍ണമായും ചൈനയുടെ നിയന്ത്രണത്തിലാണുള്ളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *