റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്ത്രീയായി ജീവിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ 17കാരന്‍

June 27, 2020 - 1:27 pm

മലപ്പുറം: സ്ത്രീയായി ജീവിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ 17കാരന്‍. ഇതിന്റെ പേരില്‍ വീട്ടുകാരുമായി തെറ്റി വീടുവിട്ടിറങ്ങിയ കുട്ടിയെ സിഡബ്ല്യുസിക്കു മുമ്പാകെ ഹാജരാക്കുകയായിരുന്നു. മലപ്പുറത്താണ് സംഭവം. വീട്ടില്‍നിന്ന് സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപ്പോന്നതാണെന്നും സ്ത്രീയായി ജീവിക്കാനാണ് താല്‍പര്യമെന്നും അതിനുള്ള മാനസിക- ശാരീരിക പക്വത തനിക്കുണ്ടെന്നും 17കാരന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങളെ അറിയിച്ചു. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ള ആള്‍ക്കൊപ്പം താമസിക്കാനാണ് താല്‍പര്യമെന്നും വ്യക്തമാക്കി.

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലേക്കുള്ള പരിവര്‍ത്തന ഘട്ടത്തിലാണെന്നു വിലയിരുത്തിയ ചെയര്‍മാന്‍ പി ഷാജേഷ് ഭാസ്‌കര്‍ ഒരു മാസത്തേക്ക് കുട്ടിയെ ട്രാന്‍സ്‌ജെന്‍ഡര്‍ പ്രതിനിധിയുടെ സംരക്ഷണത്തില്‍ അയച്ചു. കുട്ടിയെയും ബന്ധുക്കളെയും കൗണ്‍സലിങിനു വിധേയമാക്കുകയും വിശദമായി മൊഴിയെടുക്കുകയും ചെയ്തശേഷമാണ് കമ്മിറ്റി ഈ തീരുമാനമെടുത്തത്. ആഴ്ചയിലൊരിക്കല്‍ കുട്ടിയെ സന്ദര്‍ശിക്കാന്‍ കുടുംബാംഗങ്ങള്‍ക്ക് അനുമതി നല്‍കുകയും ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *