റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഹിന്ദി ചലചിത്രരംഗത്തെ ചതിക്കുഴികളില്‍ കാലിടറി ആത്മഹത്യയില്‍ എത്തിച്ചേര്‍ന്ന സുശാന്ത് രാജ്പുത്തിന്റെ അന്തര്‍സംഘര്‍ഷങ്ങള്‍ സിനിമയായി പുനര്‍ജ്ജനിക്കുന്നു.

June 25, 2020 - 1:22 am

ബോളിവുഡിലെ ചലച്ചിത്ര നിർമ്മാതാവായ മാരുതി സിൻഹയും സംവിധായകനായ മനോജ് മിശ്രയും ചേർന്നൊരുക്കുന്ന പുതിയ സിനിമയാണ് സുശാന്ത് – ബോളിവുഡിലെ പക്ഷപാതിത്വത്തിന്റെ പച്ചയായ കഥ പറയുന്ന ഒരു സിനിമയായിരിക്കും ഇത് എന്ന് അവർ പറഞ്ഞു. സിനിമാലോകത്ത് മാനസിക ഉപദ്രവങ്ങൾക്ക് ഇരയാകുന്നതുമൂലം ജീവിതത്തിൽ അരുതാത്ത തീരുമാനങ്ങൾ എടുക്കാൻ നിർബന്ധിതരായ കലാകാരന്മാരുടെ കഥ പറയുന്ന സിനിമ. റോഡ് പ്രൊഡക്ഷന്റേയും മനോജ് മിശ്ര ഫിലിംസിന്റേയും ബാനറിൽ നിർമ്മിക്കുന്ന ഈ സിനിമയുടെ പ്രധാന ഭാഗങ്ങൾ ചിത്രീകരിക്കുന്നത് മുംബൈയിലും ബീഹാറിലും ആയിരിക്കും.

ബോളിവുഡിൽ തഴച്ചുവളരുന്ന പക്ഷപാതിത്വം മൂലം സുശാന്ത് സിംഗ് രാജ്പൂത്തിനെ പോലെ എത്രയോ കലാകാരന്മാർ തിരശ്ശീലയുടെ മുമ്പിൽ കാണുന്ന തിളക്കത്തിലും തിരശ്ശീലയുടെ പിന്നിലെ അന്ധകാരത്തിലും ഹത്യയുടെയോ ആത്മഹത്യയോ ഇരകളായി മാറാറുണ്ട്. എല്ലാവരും അറിയപ്പെടുന്ന വ്യക്തിത്വങ്ങൾ അല്ലാത്തതുകൊണ്ട് അവരുടെ ബുദ്ധിമുട്ടുകൾ ലോകം അറിയാറില്ല.

സിനിമയുടെ നിർമ്മാതാവായ മാരുതി സിംഗിനെ അഭിപ്രായത്തിൽ ബോളിവുഡ് താരങ്ങളിൽ മുൻപന്തിയിൽ എത്തേണ്ട ഒരു കലാകാരനായിരുന്നു. അകാലത്തിൽ പൊഴിഞ്ഞു പോയത് അത്യന്തം ദുഃഖം ഉളവാക്കുന്നു. കാലാകാലങ്ങളായി പ്രവർത്തിച്ചുവരുന്ന ബോളിവുഡ് മാഫിയ സംഘങ്ങളാണ് ഇതിന് പിന്നിൽ. ഇത്തരം സംഘങ്ങളുടെ അല്ലെങ്കിൽ സംഘടനകളുടെ ദുഷ്പ്രവർത്തികൾ തുറന്നുകാണിക്കുന്ന സിനിമയായിരിക്കും ‘സുശാന്ത്’.

നടൻ സുശാന്തിനെ മരണം ആത്മഹത്യയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് തീർത്തും പറയുന്നുണ്ട്. എന്നാൽ ഇതിന് കാരണം എന്താണെന്നും ഇങ്ങനെയൊരു തീരുമാനമെടുക്കാൻ നിർബന്ധിതനായത് എന്തുകൊണ്ടാണെന്നും ഈ സിനിമയിലൂടെ പറയാൻ ആഗ്രഹിക്കുന്നു- എന്ന് മാരുതി സിന്‍ഹ. സിനിമാരംഗത്തെ പക്ഷാപാതത്തിന്റെ രഹസ്യ കലവറ തുറക്കുന്ന ഒരു സിനിമയായിരിക്കും ‘സുശാന്ത്’ .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *