കൊല്ലം: പതിനൊന്ന് വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ അന്‍പത്തിനാലുകാരനെ അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കടവൂര്‍ കുരീപ്പുഴ കൊച്ചാലുംമൂട് യുപിഎസ് നഗര്‍- 178 വടക്കേച്ചിറ ചിറക്കരോട്ട് വീട്ടില്‍ അബു(54)വാണു പിടിയിലായത്. പീഡനവിവരം പെണ്‍കുട്ടി വീട്ടില്‍ പറയുകയും ബന്ധുക്കളുടെ സഹായത്തോടെ ശിശുക്ഷേമ സമിതിയില്‍ പരാതി നല്‍കുകയുമായിരുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷം പരാതി ശിശുക്ഷേമ സമിതി അഞ്ചാലുംമൂട് പൊലീസിനു കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.




