റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വ്യാപാര, വാണിജ്യ, ധനകാര്യ സ്ഥാപനങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ചില്ലു ഭിത്തികളുടെ ഗുണനിലവാരം ഉറപ്പുവരുത്തണം

June 18, 2020 - 4:42 pm

എറണാകുളം: ജില്ലയിലെ വ്യാപാര, വാണിജ്യ, ധനകാര്യ സ്ഥാപനങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ചില്ലു ഭിത്തികളുടെ ഗുണനിലവാരം ഉടമകള്‍ ഉറപ്പു വരുത്തണമെന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ എസ്.സുഹാസ് ഉത്തരവിട്ടു. പൊതുജനങ്ങള്‍ക്ക് ഭിത്തിയുടെ സാമീപ്യം മനസിലാക്കുന്ന തരത്തില്‍ മാത്രമേ ഇവ സ്ഥാപിക്കാവൂ. സ്റ്റിക്ക റോ അടയാളങ്ങളോ പതിപ്പിച്ച് ചില്ലു ഭിത്തികള്‍ തിരിച്ചറിയിക്കണം. ഒരിക്കലും സുതാര്യത മൂലം ഗ്ലാസ്സ് ഭിത്തികള്‍ തിരിച്ചറിയപ്പെടാതെ പോകരുത്. അനീല്‍ഡ് ഗ്ലാസുകള്‍ ഇത്തരം സ്ഥാപനങ്ങളില്‍ ഉപയോഗിക്കാന്‍ പാടില്ല. പകരം ടെംപേര്‍ഡ് അല്ലെങ്കില്‍ sഫന്‍ഡ് ഗ്ലാസ് മാത്രമേ ഉപയോഗിക്കാവൂ. വാതില്‍ തുറക്കേണ്ട ദിശ കൃത്യമായും മലയാളം ,ഇംഗ്ലീഷ് ഭാഷകളില്‍ രേഖപ്പെടുത്തണം. ജില്ലയിലെ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ ഇത് പരിശോധിച്ച് ഉറപ്പു വരുത്തണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു. 45 ദിവസത്തിനുള്ളില്‍ സുരക്ഷിതമായ ഗ്ലാസുകള്‍ സ്ഥാപിക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/5351/Quality-of-glass-walls.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *