റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നോയിഡയിലെ ബസ്സില്‍ നിര്‍ഭയ മോഡല്‍ കൂട്ടബലാല്‍സംഗം

June 18, 2020 - 2:23 pm

ഉത്തര്‍പ്രദേശ്: നോയിഡയില്‍ ബസ്സില്‍ വീണ്ടും നിര്‍ഭയ മോഡല്‍ കൂട്ട ബലാല്‍സംഗം. പ്രതാപ്ഗര്‍ഹില്‍ നിന്ന് ഗൗതംബുദ്ധ് നഗറിലേക്ക് പോകു കയായിരുന്ന ബസ്സിലാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്. ജൂണ്‍ 17ന് രാത്രിയിലായിരുന്നു സംഭവം.

രണ്ടു മക്കളൊടൊപ്പം ഭര്‍ത്താവിന്റെ അടുത്തേക്ക് യാത്ര ചെയ്യുകയായിരുന്ന 25 കാരിയായ യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. തടയാന്‍ ശ്രമിച്ചു എങ്കിലും ഫലമുണ്ടായില്ല. മറ്റു യാത്രക്കാരെല്ലാം ഉറക്കമായതിനാല്‍ ആരില്‍ നിന്നും സഹായം ലഭിച്ചില്ലെന്ന് യുവതി പറഞ്ഞു.

ഗൗതംബുദ്ധര്‍ നഗറില്‍ ഇറങ്ങിയ ശേഷം യുവതി ഭര്‍ത്താവിനോട് കാര്യം പറഞ്ഞു. തുടര്‍ന്ന് ഭര്‍ത്താവും നാട്ടുകാരും ചേര്‍ന്ന് ബസ്സിന്റെ ഡ്രൈവറെ കണ്ടെത്തി പോലീസില്‍ ഏല്‍പ്പിച്ചു. ബസ്സ് കസ്റ്റഡില്‍ എടുത്തിട്ടുണ്ടെന്നും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പോലീസ് അറിയിച്ചു. 2012 ഡിസംബര്‍ 16ന് രാത്രിയിലാണ് നിര്‍ഭയ ഡല്‍ഹിയിലെ ബസ്സില്‍ വച്ച് അതിക്രൂരമായി ബലാല്‍ സംഗം ചെയ്യപ്പെട്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *