റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചൈനീസ് ആക്രമണത്തിന് പ്രത്യാഘാതമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി

June 17, 2020 - 4:16 pm

ന്യൂഡൽഹി: ചൈനീസ് പട്ടാളം അതിർത്തിയിൽ ജവാൻമാരെ വധിച്ച സംഭവത്തിൽ പ്രത്യാഘാതം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സംസ്ഥാന മുഖ്യമന്ത്രിമാരും ആയി നടത്തിയ വീഡിയോ കോൺഫറൻസിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അതിർത്തിയിൽ വീരചരമം പ്രാപിച്ച 20 ജവാന്മാർക്ക് രണ്ട് മിനിറ്റ് ആദരാഞ്ജലി അർപ്പിച്ച ശേഷമായിരുന്നു യോഗം ആരംഭിച്ചത്. ലോകത്തിന്റെ സമാധാനവും പുരോഗതിയും രാജ്യത്തിൻറെ ലക്ഷ്യങ്ങൾ ആണ്. എന്നാൽ പ്രകോപനം സൃഷ്ടിച്ചാൽ രാജ്യം തിരിച്ചടിക്കും. പ്രതികരിക്കുവാനുള്ള മടി ഇല്ല. നമ്മുടെ ജവാന്മാരുടെ ജീവത്യാഗം വെറുതെ ആവുകയില്ല. ചൈനീസ് ആക്രമണത്തിന് പ്രത്യാഘാതമുണ്ടാക്കും. രാജ്യം കടന്നു കയറ്റം നടത്തിയിട്ടില്ല. പക്ഷേ രാജ്യത്തിൻറെ സുരക്ഷ ലംഘിക്കപ്പെടുന്ന സാഹചര്യം ഉണ്ടായി. പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കൊറോണാ സാഹചര്യം വിലയിരുത്തുന്നതിന് വേണ്ടി നേരത്തെ നിശ്ചയിച്ച യോഗത്തിലാണ് തിങ്കളാഴ്ച രാത്രിയിൽ താഴ്വരയിൽ ഇന്ത്യൻ സൈനികർ വധിക്കപ്പെട്ട സാഹചര്യം പ്രധാന വിഷയമായി പരിഗണിച്ച് പ്രധാനമന്ത്രിയുടെ പ്രതികരണമുണ്ടായത്.

More readഅതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ ഇരുപതിലേറെ ഇന്ത്യന്‍ സൈനീകര്‍ക്ക് വീരമൃത്യു; 43 ചൈനീസ് പട്ടാളക്കാര്‍ക്ക് ജീവഹാനി എന്ന് റിപ്പോര്‍ട്ട്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *