മുംബൈ: നടന്‍ സുശാന്ത് സിംഗ് രാജ്പുത് കുറച്ച് വര്‍ഷങ്ങളായി പ്രശ്നങ്ങളിലൂടെ കടന്ന് പോകുകയായിരുന്നു എന്ന് സുഹൃത്തും ഹെയര്‍ സ്റ്റൈലിസ്റ്റുമായ സപ്ന ഭവാനി.
Read more…പ്രമുഖ ബോളിവുഡ് താരം സുശാന്ത് സിങ് രജപുത്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
എന്നാല്‍ ആരും അദ്ദേഹത്തോടൊപ്പം നില്‍ക്കാനോ സഹായ ഹസ്തം നീട്ടാനോ തയ്യാറായില്ലെന്നും അവര്‍ പറഞ്ഞു.
സിനിമാ രംഗം എത്രമാത്രം പൊള്ളയാണെന്ന് വ്യക്തമാക്കുന്നതാണ് ഇന്നത്തെ പ്രതികരണങ്ങളെന്നും സപ്ന ഭവാനി
ഞായറാഴ്ച (14-06-20) വ്യക്തമാക്കി.

2019ല്‍ സുശാന്ത് അഭിനയിക്കാനിരുന്ന അഞ്ച് സിനിമകള്‍ മുടങ്ങിപ്പോയിരുന്നു. ഇത് സുശാന്തിനെ മാനസികമായി തളര്‍ത്തിയിരുന്നു. കൂടാതെ അഞ്ച് ദിവസം മുന്‍ മാനേജര്‍ ദിഷ ആത്മഹത്യ ചെയ്തതും താരത്തെ വളരെയേറെ അലട്ടിയിരുന്നു.
Read more… ബന്ധം കാത്തുസൂക്ഷിക്കാത്തതില്‍ എന്നെ തന്നെ കുറ്റപ്പെടുത്തുന്നു.-കരണ്‍ ജോഹര്‍
ഞായറാഴ്ച രാവിലെയാണ് സുശാന്ത് സിംഗ് രാജ്പുതിനെ മുംബൈ ബാന്ദ്രയിലെ അപ്പാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. താരത്തിന്റെ വീട്ടിലെ ജോലിക്കാരാണ് വിവരം പോലീസില്‍ അറിയിച്ചത്.



