റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഓണസദ്യ നല്‍കാമെന്നു പറഞ്ഞ് വിളിച്ചുകൊണ്ടുപോയി 10 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് അഞ്ചുവര്‍ഷം കഠിനതടവ്

June 13, 2020 - 11:48 am

കൊച്ചി: ഓണസദ്യ നല്‍കാമെന്നു പറഞ്ഞ് വിളിച്ചുകൊണ്ടുപോയി 10 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് അഞ്ചുവര്‍ഷം കഠിനതടവ്. തടവിനു പുറമേ 25,000 രൂപ പിഴയും കോടതി വിധിച്ചു. കോതമംഗലം നെല്ലിക്കുഴി സ്വദേശി റെജി(28)ക്കാണ് ശിക്ഷ ലഭിച്ചത്. 2017 സെപ്തംബര്‍ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ മാതാവ് മരിക്കുകയും പിതാവ് ഒരു കൊലപാതകക്കേസില്‍ ജയിലിലുമായിരുന്നതിനാല്‍ മുത്തശ്ശിയുടെ കൂടെ കുട്ടി താമസിച്ചുവരുകയായിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമ പ്രകാരവും പോക്സോ നിയമപ്രകാരവും പ്രതി കുറ്റം ചെയ്തതായി കോടതി കണ്ടെത്തി. പ്രോസിക്യൂട്ടര്‍ പി എ ബിന്ദു ഹാജരായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *