റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാത്രികാല കര്‍ഫ്യൂവില്‍ ഇളവുകള്‍ നിര്‍ദേശിച്ച് കേന്ദ്രസര്‍ക്കാര്‍

June 13, 2020 - 3:02 pm

ന്യൂഡല്‍ഹി: കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച രാത്രികാല കര്‍ഫ്യൂവില്‍ ഇളവുകള്‍ നിര്‍ദേശിച്ച് കേന്ദ്രസര്‍ക്കാര്‍. ബസുകള്‍, ട്രക്കുകള്‍, അടിയന്തര സേവനവിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ സഞ്ചാരം തടയരുതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും കത്തിലൂടെ നിര്‍ദേശം നല്‍കി.

രാത്രി ഒമ്പതു മുതല്‍ പുലര്‍ച്ചെ അഞ്ചുവരെ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം പ്രധാനമായും ആളുകള്‍ കൂട്ടംകൂടുന്നത് ഒഴിവാക്കാനും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമാണെന്ന് മന്ത്രാലയ സെക്രട്ടറി അജയ് ഭല്ല ഇന്നലെ(12-06-20) അയച്ച കത്തില്‍ വ്യക്തമാക്കുന്നു.

ദേശീയ-സംസ്ഥാന പാതകളിലൂടെയുള്ള യാത്രാബസുകളുടെയും ചരക്കു വാഹനങ്ങളുടെയും സഞ്ചാരം, വിവിധ മാര്‍ഗങ്ങള്‍ അവലംബിച്ച് നാടുകളിലെത്തി വീടുകളിലേക്കു പോകുന്നവരുടെ വാഹനങ്ങള്‍ എന്നിവ തടയരുതെന്നാണു നിര്‍ദേശങ്ങളില്‍ പ്രധാനം. ചരക്കുകളുടെ കയറ്റിറക്ക് തടസപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും നിര്‍ദേശത്തിലുണ്ട്.

അഞ്ചാംഘട്ട ലോക്ക്ഡൗണില്‍ രാത്രികാല കര്‍ഫ്യൂവിന്റെ സമയദൈര്‍ഘ്യം കുറച്ചിരുന്നു. ജൂണ്‍ 30 വരെ രാത്രികാല കര്‍ഫ്യൂ തുടരും.
അതേസമയം കൊവിഡി വ്യാപനത്തെതുടര്‍ന്ന് അഞ്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഈ സംസ്ഥാനങ്ങളിലെ മരണ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ മുകളിലാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *