റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാസര്‍കോട്  : ഇന്നലെ  (ജൂണ്‍ 11) ജില്ലയില്‍ 10 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ എട്ടു പേര്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്നവരും രണ്ട് പേര്‍ വിദേശത്ത് നിന്ന് വന്നവരുമാണ്. ആറ് പേര്‍ക്ക് കോവിഡ് നെഗറ്റീവായി. ഇതോടെ ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 104 ആയി.

മഹാരാഷ്ട്രയില്‍ നിന്ന് വന്നവര്‍

ജൂണ്‍ അഞ്ചിന്  ട്രെയിനിന് വന്ന 64 വയസുള്ള ഉദുമ പഞ്ചായത്ത് സ്വദേശി, ജൂണ്‍ ഏഴിന് ടാക്സി കാറില്‍ വന്ന ഒരേ കുടുംബത്തിലെ 21, 54, 23  വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശികള്‍, ജൂണ്‍ ആറിന് ട്രെയിനിന് വന്ന 40 വയസുള്ള പൈവളിഗെ പഞ്ചായത്ത് സ്വദേശി, മെയ് 24 ന് ബസിന് വന്ന 28 വയസുള്ള വലിയപറമ്പ പഞ്ചായത്ത് സ്വദേശി, മെയ് 28 ന് ട്രെയിനിന് ഒന്നിച്ച് വന്ന 33, 46 വയസുള്ള മംഗല്‍പാടി പഞ്ചായത്ത് സ്വദേശികള്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

വിദേശത്തു നിന്ന് വന്നവര്‍

ജൂണ്‍ അഞ്ചിന് കുവൈത്തില്‍ നിന്ന് വന്ന 63 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശി, ജൂണ്‍ എട്ടിന്  സൗദിയില്‍ നിന്നെത്തിയ 27 വയസുള്ള കോടോംബേളൂര്‍  പഞ്ചായത്ത് സ്വദേശിനി എന്നിവര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

കോവിഡ് നെഗറ്റീവായവര്‍

ജില്ലയില്‍ ആറുപേര്‍ക്ക് ഇന്നലെ (ജൂണ്‍ 11) കോവിഡ് നെഗറ്റീവായി. മഹാരാഷ്ട്രയില്‍ നിന്നെത്തി ജൂണ്‍ ഒന്നിന് രോഗം സ്ഥിരീകരിച്ച 46, 56 വയസുള്ള മീഞ്ച സ്വദേശികള്‍, മഹാരാഷ്ട്രയില്‍ നിന്നെത്തി മെയ് 27 ന് രോഗം സ്ഥിരീകരിച്ച് ഉദയഗിരി സി എഫ് എല്‍ ടി സിയില്‍  ചികിത്സയിലായിരുന്ന 40 വയസുള്ള കാസര്‍കോട് നഗരസഭാ സ്വദേശി, മെയ് 28 ന് രോഗം സ്ഥിരീകരിച്ച 29 വയസുള്ള മംഗല്‍പാടി സ്വദേശി, 40 വയസുള്ള പൈവളിഗെ സ്വദേശി എന്നിവര്‍ കാസര്‍കോട് ഉക്കിനടുക്ക മെഡിക്കല്‍ കോളേജില്‍ നിന്നും മാഹാരാഷ്ട്രയില്‍ നിന്നെത്തി ജൂണ്‍ 27 ന് കോവിഡ് പോസിറ്റീവായ 47 വയസുള്ള മംഗല്‍പാടി സ്വദേശി പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും രോഗമുക്തി നേടി.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/5122/covid-19-:-kasaragod-report.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *