റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അരുണാചല്‍ പ്രദേശില്‍ എന്‍എസ്‌സിഎന്‍ പ്രവര്‍ത്തകന്‍ പിടിയില്‍

June 9, 2020 - 5:46 pm

അരുണാചല്‍ പ്രദേശില്‍ സൈന്യം നടത്തിയ തിരച്ചിലിനിടെ എന്‍എസ്‌സിഎന്‍ ഇസാക് മുഈവ വിഭാഗം പ്രവര്‍ത്തകന്‍ പിടിയിലായി. സൈന്യവും പോലിസും നടത്തിയ സംയുക്ത തിരച്ചിലിനിടെയാണ് സംഭവം.

44കാരനായ ലോംബൈന്‍ ഷിന്നിനെയാണ് പിടിച്ചതെന്ന്് സൈന്യം പറഞ്ഞു. പ്രദേശത്ത് നിന്ന് യുവാക്കളെ തീവ്രവാദ സംഘടനിയിലേക്ക് റിക്രൂട്ട് ചെയ്യുന്നയാളാണ് ഇയാളെന്നും അവര്‍ പറഞ്ഞു. തിരാബ് ജില്ലയിലെ ഡിമോലിയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ഞായറാഴ്ച(07-06-20)യാണ് സംയുക്ത തിരച്ചില്‍ നടപടി നടന്നത്.

ഇയാളുടെ കൈയില്‍ നിന്ന് പിസ്റ്റളും നിരോധിത നോട്ടുകളും ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. മേഖലയില്‍ ഈ ഗ്രൂപ്പിന്റെ പ്രവര്‍ത്തനം സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കാന്‍ തുടങ്ങിയതോടെയാണ് സൈന്യവും പോലിസും തിരച്ചില്‍ നടപടികളുമായി മുന്നിട്ട്‌ ഇറങ്ങിയത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *