റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത് ഒരു കോവിഡ് മരണംകൂടി; ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിലെ മുന്‍ താരം കൂടിയാണ്‌ പരപ്പനങ്ങാടി ഹംസക്കോയ

June 6, 2020 - 2:30 pm

കോഴിക്കോട്: സംസ്ഥാനത്ത് ഒരു കോവിഡ് മരണംകൂടി. പരപ്പനങ്ങാടി ഇളയിടത്ത് ഹംസക്കോയ(61) ആണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിലെ മുന്‍ താരമാണ് ഇദ്ദേഹം. സന്തോഷ് ട്രോഫിയില്‍ മഹാരാഷ്ട്രയ്ക്കുവേണ്ടി അഞ്ചുതവണ കളിച്ചിട്ടുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ന്യൂമോണിയ ബാധിതനായി ചികിത്സയിലായിരുന്നു. കൊവിഡ് ടെസ്റ്റ് പോസിറ്റീവ് ആയിരുന്നു.

മേയ്‌ 21നാണ് ഇദ്ദേഹം മുംബൈയില്‍നിന്ന് എത്തിയത്. ഹംസക്കോയയുടെ ഭാര്യക്കും മക്കള്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. പ്ലാസ്മ തെറാപ്പിക്കുശേഷം കേരളത്തില്‍ മരിക്കുന്ന ആദ്യവ്യക്തിയാണ് ഇദ്ദേഹം. ഇതോടെ സംസ്ഥാനത്ത് കൊവിഡ് മൂലം മരണമടഞ്ഞവരുടെ എണ്ണം 15 ആയി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *