റിയാദ്: റിയാദിൽ ആലപ്പുഴ സ്വദേശി മാത്യു ജേക്കബ് (61) ഹൃദയാഘാതം മൂലം നിര്യാതനായി.
കുട്ടനാട് പുളിങ്കുന്ന് വാച്ചാപറമ്പിൽ പാറശ്ശേരി കുടുംബാംഗമാണ് മാത്യു. വിവിധ പ്രവാസി സംഘടനകളുടെ ഭാരവാഹിയാണ്. റിയാദ് കൂട്ടായ്മയായ തറവാടിനെ സ്ഥാപക അംഗവും ഭാരവാഹിയും ആണ്. കുട്ടനാട് അസോസിയേഷൻ രക്ഷാധികാരി പദവി വഹിച്ചിരുന്നു.
വ്യാഴാഴ്ച (04/06/2020) പുലർച്ചെ 12.40 ന് റിയാദിലെ ഡോക്ടർ സുലൈമാൻ അൽ ഹബീബ് ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ഒരാഴ്ചയായി ആശുപത്രിയിലായിരുന്നു.
30 വർഷമായി റിയാദിലുള്ള ബിദായ ഹൗസ് ഫിനാൻസ് എന്ന കമ്പനിയിൽ അക്കൗണ്ടൻറ് ആയി ജോലി ചെയ്യുകയായിരുന്നു.
ഭാര്യ: മല്ലപ്പള്ളി സ്വദേശി റാണി മാത്യു
മക്കൾ : അങ്കിത് മാത്യു, അബിദ് മാത്യു, അമറിത് മാത്യു, ആൻ മേരി മാത്യു
മരുമകൾ : ശ്രുതി



