റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേരളത്തില്‍ അന്തര്‍ജില്ലാ ബസ് സര്‍വീസ് നാളെമുതല്‍

June 1, 2020 - 4:02 pm

തിരുവനന്തപുരം: സംസ്ഥാനത്ത് അന്തര്‍ജില്ലാ ബസ് സര്‍വീസ് നാളെമുതല്‍. നിയന്ത്രണങ്ങളോടെയായിരിക്കും സര്‍വീസ് നടത്തുക. ലോക്ക്ഡൗണ്‍ ഇളവുകള്‍ തീരുമാനിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന സമിതി യോഗത്തിലാണ് സുപ്രധാന തീരുമാനമുണ്ടായത്. ജില്ലയ്ക്കകത്ത് ഇപ്പോള്‍ യാത്രനടത്തുന്നതുപോലെ സാമൂഹിക അകലം പാലിച്ച് 50 ശതമാനം ബസ് നിരക്ക് കൂട്ടിയായിരിക്കും ബസുകള്‍ സര്‍വീസ് നടത്തുക. കേന്ദ്രം അനുവദിച്ചെങ്കിലും അന്തര്‍സംസ്ഥാന ബസ് സര്‍വീസിന് സംസ്ഥാനം അനുമതി നല്‍കിയിട്ടില്ല.

ആരാധനാലയങ്ങള്‍ തുറക്കുന്നത് മതമേലധ്യക്ഷന്‍മാരുമായി ചര്‍ച്ച നടത്തിയശേഷം മതിയെന്നാണ് തീരുമാനം. ജൂണ്‍ എട്ടിനുശേഷം നിയന്ത്രണങ്ങളോടെ തുറക്കുന്ന ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനും അനുവാദം നല്‍കും. എന്നാല്‍, മുന്‍കൂട്ടിയുള്ള ബുക്കിങും പകുതി സീറ്റുകളും മാത്രമേ പാടുള്ളൂ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *