റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തീരദേശത്തെ ചട്ടലംഘനമുള്ള നിര്‍മാണങ്ങള്‍ ക്രമപ്പെടുത്തി പൊളിക്കലില്‍നിന്ന് ഒഴിവാക്കും

May 27, 2020 - 11:56 pm

കൊച്ചി: തീരദേശത്തെ ചട്ടലംഘനമുള്ള നിര്‍മാണങ്ങള്‍ ക്രമപ്പെടുത്തി പൊളിക്കലില്‍നിന്ന് ഒഴിവാക്കും. ഫെബ്രുവരി 26നുമുമ്പ് നിര്‍മാണം പൂര്‍ത്തിയായ മുഴുവന്‍ റസിഡന്‍ഷ്യല്‍ ബില്‍ഡിങുകളും നിലവിലുള്ള സിആര്‍ഇസഡ് വിജ്ഞാപന പ്രകാരം ക്ലിയറന്‍സിനു പരിഗണിക്കാന്‍ കേരള തീരദേശ പരിപാലന അതോറിറ്റി ഉത്തരവിറക്കി.

തീരദേശ നിയന്ത്രണനിയമം പാലിക്കാതെ നിര്‍മിച്ച കെട്ടിടങ്ങളുടെ പട്ടിക ആറാഴ്ചയ്ക്കകം സമര്‍പ്പിക്കാന്‍ ഫെബ്രുവരി 10ന് സുപ്രിംകോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. 10 തീരദേശ ജില്ലകളിലായി അനുവദനീയമല്ലാത്ത 26,330 കെട്ടിടങ്ങള്‍ കണ്ടെത്തിയിരുന്നു. കേസ് കോടതി ഇനി പരിഗണിക്കുമ്പോള്‍ ക്രമപ്പെടുത്തിയ കെട്ടിടങ്ങള്‍ ഒഴിവാക്കി സത്യവാങ്മൂലം സമര്‍പ്പിക്കും. പൊളിച്ചുനീക്കലിന് ഭാരിച്ച ചെലവുവരുമെന്നും വിപുലമായ പരിസ്ഥിതി പ്രശ്നമുണ്ടാക്കുമെന്നും കോടതിയെ അറിയിക്കും. ഇതോടെ പൊളിക്കല്‍ഭീഷണി നേരിടുന്ന ആയിരക്കണക്കിനു കെട്ടിടങ്ങള്‍ രക്ഷപ്പെടും. അനുവദനീയമായ പുനര്‍നിര്‍മാണങ്ങള്‍ക്ക് കൃത്യമായി പെര്‍മിറ്റ് അപേക്ഷ നല്‍കാതിരുന്നവര്‍ക്കും ഈ ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ സാധിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *