മലപ്പുറത്ത് നാലുമാസം പ്രായമുള്ള കുട്ടി മരിച്ചത് കൊറോണ ബാധിച്ചല്ല, മൂന്നു പരിശോധനാഫലങ്ങളും നെഗറ്റീവ് ആയിരുന്നുവെന്ന് മാതാപിതാക്കള്‍

മലപ്പുറം: മലപ്പുറത്ത് നാലുമാസം പ്രായമുള്ള കുട്ടി മരിച്ചത് കൊറോണ ബാധിച്ചായിരുന്നില്ലെന്നും മൂന്നു പരിശോധനാഫലങ്ങളും നെഗറ്റീവ് ആയിരുന്നുവെന്നും മാതാപിതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മഞ്ചേരി പയ്യനാട് വടക്കാങ്ങര പറമ്പില്‍ അഷറഫും ആസിഫയുമാണ് മകള്‍ നൈഫ ഫാത്തിമ മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരേ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. മകള്‍ക്ക് കൊവിഡ് ഉണ്ടായിരുന്നില്ലെന്നും ചികിത്സയില്‍ പിഴവ് പറ്റിയിട്ടുണ്ടെന്നും രക്ഷിതാക്കള്‍ ആരോപിച്ചു.

നൈഫ ഫാത്തിമയുടെ ആദ്യ ടെസ്റ്റില്‍ ഫലം നെഗറ്റീവായിരുന്നു. തുടര്‍ന്ന് ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധന നടത്തി. അവിടെനിന്നുള്ള ഫലവും നെഗറ്റീവായിരുന്നു. കുട്ടി മരിച്ചശേഷം നടത്തിയ ഫലവും നെഗറ്റീവായി. അതുകൊണ്ടുതന്നെ മകള്‍ക്ക് കൊവിഡ് ഉണ്ടായിരുന്നില്ലെന്നുതന്നെയാണ് തങ്ങള്‍ കരുതുന്നത്. ചികിത്സയില്‍ പിഴവു സംഭവിച്ചുവെന്ന് സര്‍ക്കാര്‍ സമ്മതിക്കാന്‍ തയ്യാറാവണം. കുട്ടിയുടെ മരണശേഷം മാതാപിതാക്കള്‍ അടക്കം 33 പേരെ നിരീക്ഷണത്തിലാക്കിയിരുന്നുവെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →