കാനഡയില്‍ തടാകത്തില്‍ വീണുമരിച്ച വണ്ണപ്പുറം സ്വദേശിയുടെ മൃതദേഹം ബുധനാഴ്ച നാട്ടില്‍ സംസ്‌ക്കരിക്കും.

തൊടുപുഴ: കാനഡയില്‍ തടാകത്തില്‍ വീണുമരിച്ച വണ്ണപ്പുറം സ്വദേശിയുടെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും. ഈ മാസം ഏഴിന് കാനഡയില്‍ തടാകത്തില്‍ വീണുമരിച്ച വണ്ണപ്പുറം പറയ്ക്കനാല്‍ സന്തോഷിന്റെ മകന്‍ എബിന്‍(21)ന്റെ മൃതദേഹമാണ് നാട്ടിലെത്തിക്കുക. ബംഗളൂരു വിമാനത്താവളത്തില്‍ എത്തിക്കുന്ന മൃതദേഹം റോഡ് മാര്‍ഗം ചൊവ്വാഴ്ച രാത്രിയോടെ വീട്ടിലെത്തും. കിങ്സ്റ്റണിലെ ഒന്റേറിയോ സുഹൃത്തുക്കള്‍ക്കൊപ്പം ബോട്ട് സവാരി നടത്തുന്നതിനിടെ തടാകത്തില്‍ വീണാണ് എബിന്‍ മരിച്ചത്.

Read More… കാനഡയില്‍ മലയാളി വിദ്യാര്‍ഥി മുങ്ങിമരിച്ചു

ബുധനാഴ്ച 11 മണിക്ക് കോതമംഗലം ബിഷപ് ജോര്‍ജ് മഠത്തിക്കണ്ടത്തിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വീട്ടില്‍ ശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്ന് കാളിയാര്‍ സെന്റ് റീത്താസ് ഫൊറോന പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും. കോവിഡ് മാനദണ്ഡമനുസരിച്ചായിരിക്കും സംസ്‌കാരം. മാതാവ് ഷൈനി തീക്കോയി ഒട്ടലാങ്കല്‍ കുടുംബാംഗം (വണ്ണപ്പുറം മുന്‍ പഞ്ചായത്തംഗം). സഹോദരങ്ങള്‍: ആല്‍ബിന്‍ (വൈദിക വിദ്യാര്‍ഥി, കോതമംഗലം രൂപത), ബിബിന്‍, സെലിന്‍ (ഇരുവരും കാളിയാര്‍ ജയ്‌റാണി പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥികള്‍).

Share
അഭിപ്രായം എഴുതാം