കാനഡയില്‍ മലയാളി വിദ്യാര്‍ഥി മുങ്ങിമരിച്ചു

കിങ്സ്റ്റണ്‍: കാനഡയിലെ ബോട്ടില്‍നിന്ന് തടാകത്തില്‍വീണ് മലയാളി വിദ്യാര്‍ഥി മുങ്ങിമരിച്ചു. തൊടുപുഴ വണ്ണപ്പുറം പാറക്കനാല്‍ സന്തോഷ്- ഷൈനി ദമ്പതികളുടെ മകന്‍ എബിന്‍ സന്തോഷാണു മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ഒണ്ടാരിയോയിലെ കിങ്സ്റ്റണിലാണ് സംഭവം. ബാരി ജോരിയന്‍ കോളജിലെ ബിരുദവിദ്യാര്‍ഥിയായിരുന്നു. കിങ്സ്റ്റണിലുള്ള സുഹൃത്തുക്കളെ കാണാന്‍ ബാരിയില്‍നിന്ന് പോയതായിരുന്നു എബിന്‍. ഒറ്റയ്ക്ക് ബോട്ട് തുഴയുന്നതിനിടെ വെള്ളത്തില്‍ വീണുപോയെന്നാണ് ലഭ്യമായ വിവരം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: ഷൈനി. ആല്‍ബിന്‍, ബിബിന്‍, സെലിന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →