റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു

May 24, 2020 - 9:22 pm

ചങ്ങനാശ്ശേരി: സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ വീട്ടമ്മ മരിച്ചു. തൃക്കൊടിത്താനം കോട്ടമുറി തയ്യില്‍ പുതുപ്പറമ്പില്‍ ബിജു സെബാസ്റ്റ്യന്റെ ഭാര്യ ഷൈനി ബിജു (42) ആണ് മരിച്ചത്. കഴിഞ്ഞ 15ന് രാവിലെ 6.45ന് കോട്ടമുറി ജങ്ഷനിലായിരുന്നു അപകടം. തൃക്കൊടിത്താനം പഞ്ചായത്ത് ഓഫീസിനു സമീപം ഷൈനിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന കടയിലേക്ക് സ്‌കൂട്ടറില്‍ പോകുമ്പോള്‍ നായ റോഡിനുകുറുകെ ചാടി സ്‌കൂട്ടര്‍ മറിയുകയായിരുന്നു.

തലയ്ക്കും ശരീരമാസകലവും ഗുരുതരമായി പരിക്കേറ്റ ഷൈനിയെ ഉടന്‍ നാട്ടുകാര്‍ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും സ്ഥിതി ഗുരുതരമായതിനെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റുകയുമായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം. മൃതദേഹം തൃക്കൊടിത്താനം സെന്റ് സേവ്യേഴ്‌സ് ഫൊറോന പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു. മക്കള്‍: ഷാരോണ്‍, ഷൈന്‍ (ഇരുവരും വിദ്യാര്‍ഥികള്‍).

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *