റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിദേശപൗരത്വം സ്വീകരിച്ച ഇന്ത്യക്കാര്‍ക്കും രാജ്യത്തേക്കു മടങ്ങാന്‍ അനുവദിച്ച് കേന്ദ്രവിജ്ഞാപനം

May 23, 2020 - 6:44 pm

ന്യൂഡല്‍ഹി: വിദേശപൗരത്വം സ്വീകരിച്ച ഇന്ത്യക്കാര്‍ക്കും രാജ്യത്തേക്കു മടങ്ങാന്‍ അനുവദിച്ച് കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചു. മാതൃരാജ്യത്തേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്ന ഏതാനും വിഭാഗത്തിലുള്ള ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ (ഒസിഐ)ക്കാര്‍ക്ക് അവസരമൊരുക്കുന്നതിനായാണിത്. പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള ‘വന്ദേഭാരത്’ പദ്ധതിപ്രകാരം ഏര്‍പ്പെടുത്തിയ വിമാനം, ട്രെയിന്‍, കപ്പല്‍, മറ്റു വാഹനങ്ങള്‍ എന്നിവയില്‍ ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് മുന്‍ ഉത്തരവുപ്രകാരമുള്ള നിയന്ത്രണം ബാധകമല്ലെന്ന് മന്ത്രാലയത്തിന്റെ വിജ്ഞാപനത്തില്‍ പറയുന്നു. വിജ്ഞാപനപ്രകാരം താഴെപ്പറയുന്ന വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് നാട്ടിലേക്കു മടങ്ങാവുന്നതാണ്.

1) മരണംപോലെ കുടുംബത്തിലെ അത്യാവശ്യ കാര്യങ്ങള്‍ക്കായി നാട്ടിലേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്ന ഒസിഐ കാര്‍ഡ് ഉടമകള്‍.

2) ഒസിഐ കാര്‍ഡുള്ള ഇന്ത്യക്കാര്‍ക്കു ജനിച്ച കുട്ടികള്‍.

3) ദമ്പതികളില്‍ ഒരാള്‍ ഒസിഐ കാര്‍ഡുള്ളയാളും മറ്റേയാള്‍ ഇന്ത്യന്‍ പൗരനുമാണെങ്കില്‍. (ഇരുവര്‍ക്കും ഇന്ത്യയില്‍ സ്ഥിരംവസതി ഉണ്ടായിരിക്കണം).

4) ഒസിഐ കാര്‍ഡുള്ള, പ്രായപൂര്‍ത്തിയായ സര്‍വകലാശാലാ വിദ്യാര്‍ഥികള്‍. (ഇവരുടെ മാതാപിതാക്കള്‍ ഇന്ത്യയില്‍ ജീവിക്കുന്ന, ഇന്ത്യന്‍ പൗരന്‍മാരായിരിക്കണം). 50 രാജ്യങ്ങളില്‍നിന്നുള്ള ഇന്ത്യക്കാരെക്കൂടി നാട്ടിലെത്തിക്കേണ്ടതിനാല്‍ വന്ദേഭാരത് പദ്ധതി കേന്ദ്രസര്‍ക്കാര്‍ ജൂണ്‍ 13 വരെ നീട്ടിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *