റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നൂറാം വയസിലും കൊറോണയെ തോല്‍പിച്ച് ചന്ദബായി. ഒപ്പം കുടുംബത്തിലെ അഞ്ചുപേരും രോഗവിമുക്തരായി.

May 23, 2020 - 8:06 pm

ഇന്‍ഡോര്‍: ഇന്നലെ (22/05/2020) മധ്യപ്രദേശിൽ നിന്ന് ശുഭകരമായ വാര്‍ത്ത. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 100 വയസ്സുള്ള ചന്ദബായി എന്ന വയോധിക കൊറോണ രോഗമുക്തയായി ആശുപത്രി വിട്ടു. രാജ്യത്തെ ഏറ്റവും പ്രായംകൂടിയ കൊറോണ രോഗിയായിരുന്നു ഇവര്‍. ചന്ദബായിയുടെ കുടുംബത്തില്‍ ആറു പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. അതില്‍ അഞ്ചു പേരും രോഗവിമുക്തരായി. ചന്ദബായിയുടെ 70 വയസുള്ള മകന്‍ മെയ് 4-ന് മരിച്ചിരുന്നു. കൊറോണ ലക്ഷണങ്ങളുണ്ടായിരുന്നതു കൊണ്ട് വീട്ടിലുള്ളവരെല്ലാം സ്വന്തം താത്പര്യപ്രകാരം ടെസ്റ്റു ചെയ്തതാണ്. മെയ് 10-നാണ് ചന്ദബായിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്നാം തവണയും ടെസ്റ്റ് നെഗറ്റീവായതിനെ തുടര്‍ന്നാണ് മെയ് 22-ാം തീയതി ആശുപത്രി വിട്ടത്.

ഇന്‍ഡോറിലെ അരബിന്ദോ ആശുപത്രിയില്‍ നിന്നാണ് ചന്ദബായി ചികിത്സ നേടിയത്. മറ്റു അസുഖങ്ങളൊന്നുമില്ലാതിരുന്നതുകൊണ്ടാണ് രക്ഷപെട്ടതെന്ന് ഇന്‍ഡോറിലെ കൊറോണ നോഡല്‍ ഓഫീസര്‍ ഡോക്ടര്‍ അമിത് മലാകര്‍ അറിയിച്ചു.

അതേ സമയം വ്യാഴാഴ്ച (20-05-20) ഇന്‍ഡോറിലെ ഒരു പ്രൈവറ്റ് ആശുപത്രിയിലെ ഡോക്ടര്‍ മരണമടഞ്ഞിരുന്നു. 64 വയസായിരുന്നു ഡോക്ടര്‍ക്ക്. കോവിഡ് 19-നൊപ്പം മറ്റു അസുഖങ്ങളും ഉണ്ടായിരുന്നതു കൊണ്ടാണ് ഡോക്ടര്‍ മരണമടഞ്ഞതെന്ന് ഡോക്ടര്‍ അമിത് മലാക്കര്‍ പറഞ്ഞു.

ചന്ദ ബായിയുടെ രോഗമുക്തി വളരെ ആഘോഷമാക്കി. അയല്‍വാസികള്‍ കൈയടിച്ച് സ്വീകരിച്ചു.

കൊറോണയുടെ പിടിയില്‍ നിന്നും മടങ്ങിവന്ന ചന്ദബായിയെ ഗ്രാമം സ്വീകരിക്കുന്നു.
Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *