റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മനുഷ്യനിലെ ആദ്യ കൊറോണ വാക്‌സിന്‍ പരീക്ഷണം വിജയമെന്ന് അമേരിക്കന്‍ കമ്പനി.

May 21, 2020 - 8:21 pm

വാഷിങ്ടണ്‍: മനുഷ്യനിലെ ആദ്യ കൊറോണ വാക്‌സിന്‍ പരീക്ഷണം വിജയകരമെന്ന് അമേരിക്കന്‍ കമ്പനി മൊഡേണ. മനുഷ്യരില്‍ നോവെല്‍ കൊറോണ വൈറസിന്റെ പെരുകല്‍ തടയുന്ന തരത്തില്‍ ശരീരം ആന്റിബോഡി ഉത്പാദിപ്പിച്ചുവെന്നാണ് മൊഡേണ പറയുന്നത്. ആദ്യഘട്ടത്തില്‍ എട്ടുപേരിലാണ് വാക്‌സിന്‍ പരീക്ഷിച്ചത്.

കൊവിഡ് ഭേദമായവരുടെ ശരീരത്ത് കാണപ്പെട്ട ആന്റിബോഡിക്ക് സമാനമായ ആന്റിബോഡിയാണ് വാക്‌സിന്‍ പരീക്ഷിച്ചവരിലും കാണപ്പെട്ടതെന്നും ഇത് സുപ്രധാന മുന്നേറ്റമാണെന്നും കമ്പനി അവകാശപ്പെട്ടു. മാര്‍ച്ചില്‍ നടന്ന ആദ്യഘട്ട പരീക്ഷണം വിജയകരമായതിനാല്‍ രണ്ടാംഘട്ടത്തില്‍ 600 പേരില്‍ വാക്‌സിന്‍ ഉടന്‍ പരീക്ഷിക്കും. ജൂലൈയോടെ ആയിരംപേരില്‍ മൂന്നാംഘട്ട പരീക്ഷണം നടത്തും. വാക്‌സിന്റെ രണ്ടാംഘട്ട പരീക്ഷണത്തിന് കമ്പനിക്ക് എഫ്ഡിഎ അനുമതി നല്‍കിക്കഴിഞ്ഞു. മൂന്നാംഘട്ട പരീക്ഷണവും വിജയകരമായാല്‍ 2021ഓടെ വ്യാവസായിക അടിസ്ഥാനത്തിലുള്ള ഉത്പാദനം ഉണ്ടാവും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *