നാമക്കൽ: കൂട്ടുകാരികളിൽ ഒരാളുടെ വിവാഹത്തോടെ വേർപിരിയുന്നതൊഴിവാക്കുവാൻ രണ്ടു യുവതികൾ ആത്മഹത്യയിൽ അഭയം തേടി. നാമക്കൽ ഇലച്ചി പാളയത്തിൽ ആണ് സംഭവം.
ജ്യോതി (23), പ്രിയ (20), എന്നിവരാണ് ആത്മഹത്യ ചെയ്തത്. ഭർത്താവുമായി വേർപിരിഞ്ഞ് മൂന്നു വയസ്സുള്ള കുട്ടിയുമായി വലിയ അമ്മയ്ക്കൊപ്പം താമസിക്കുകയാണ് ജ്യോതി. പെരിയ മണാലിയിലെ ഒരു പവർലൂം ഫാക്ടറിയിൽ തൊഴിലാളിയായി ജോലി ചെയ്യുന്നുണ്ട്. ഒപ്പം ജോലി ചെയ്യുന്ന പ്രിയയുമായി പരിചയവും അഗാധമായ അടുപ്പവും ഉണ്ടായി. സ്വർഗ്ഗ അനുരാഗികൾ ആയിരുന്നു ഇരുവരും. ഇതിനിടയിൽ പ്രിയയുടെ വിവാഹം വീട്ടുകാർ നിശ്ചയിച്ചു. വിവാഹത്തോടെ വേർപിരിയേണ്ടി വരുമെന്ന് ഉറപ്പായത് രണ്ടുപേരെയും വേദനിപ്പിച്ചു. ഇതിനെത്തുടർന്നാണ് ഇരുവരും ജ്യോതിയുടെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്തത്.