റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അഞ്ചുവയസുകാരന്റെ വേടിയേറ്റു സഹോദരന്‍ മരിച്ചു

May 13, 2020 - 1:58 pm

പൊഗ്രിഫിന്‍ (ജോര്‍ജിയ): അഞ്ചുവയസ്സുകാരന്‍ സഹോദരനെ വെടിവച്ചുകൊന്നു. കുറ്റിക്കാട്ടില്‍നിന്നു കിട്ടിയ തോക്കെടുത്ത് അഞ്ചു വയസ്സുകാരന്‍ സഹോദരനു നേരെ തമാശയ്ക്ക് വെടിവച്ചു. വെടിയേറ്റുവീണ 12 വയസ്സുകാരന് ദാരുണാന്ത്യം. മെയ് ഒമ്പത് ശനിയാഴ്ച ജോര്‍ജിയയിലാണ് സംഭവം. ഇരുവരും ചേര്‍ന്ന് വീടിനു സമീപത്തെ കുറ്റിക്കാട്ടില്‍ കളിക്കുന്നതിനിടെയാണ് നിലത്തുകിടന്ന തോക്ക് അഞ്ചു വയസ്സുകാരന്റെ കണ്ണില്‍പ്പെട്ടത്. കളിത്തോക്കാണെന്ന് കരുതി സഹോദരനുനേരെ ചൂണ്ടി ട്രിഗര്‍ അമര്‍ത്തുകയായിരുന്നു. മാറില്‍ വെടിയേറ്റ സഹോദരന്‍ രക്തത്തില്‍ കുളിച്ച് നിലത്തുവീണതുകണ്ട് കുട്ടി ഉറക്കെ നിലവിളിച്ചു. നിലവിളികേട്ട് സംഭവസ്ഥലത്തെത്തിയവര്‍ കുട്ടിയെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഈ പ്രദേശത്ത് പൊലീസ് ട്രാഫിക് പരിശോധന നടത്തുന്നതിനിടെ കാറിലുണ്ടായിരുന്ന രണ്ടുപേര്‍ പുറത്തിറങ്ങി ഓടി രക്ഷപ്പെട്ടെന്നും അവര്‍ പോകുന്നതിനിടയില്‍ തോക്ക് കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചതാവാമെന്നുമാണ് പൊലീസിന്റെ നിഗമനം. കുട്ടിയെ ചോദ്യംചെയ്തപ്പോള്‍ ലഭിച്ച വിവരവും പൊലീസിന്റെ വിശദീകരണവും സാമ്യമുള്ളതാണെന്നും തോക്കിന്റെ ഉടമസ്ഥനെ കണ്ടുപിടിക്കുന്നതിന് ഡിഎന്‍എ പരിശോധന നടത്തുമെന്നും പൊലീസ് പറഞ്ഞു. കുട്ടികള്‍ക്ക് ലഭിക്കുംവിധം തോക്ക് ഉപേക്ഷിച്ച വ്യക്തികളെ കണ്ടെത്തി കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *