റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സംശയങ്ങള്‍ പരിഹരിക്കുന്നതിനായി പ്രത്യേക സെല്‍ യൂണിവേഴ്‌സിറ്റികളില്‍ രൂപീകരിക്കാന്‍ യുജിസിയുടെ നിര്‍ദേശം

May 11, 2020 - 12:02 pm

ന്യൂഡല്‍ഹി: ലോക്ഡൗണിനെ തുടര്‍ന്ന് പരീക്ഷകളും ക്ലാസുകളും മുടങ്ങിപ്പോയ വിദ്യാര്‍ഥികളുടെ അക്കാദമിക്കല്‍ സംശയങ്ങള്‍ക്ക് പരിഹാരംകാണാന്‍ പ്രത്യേക സെല്‍ രൂപീകരിക്കണമെന്ന് യുജിസി യൂണിവേഴ്‌സിറ്റികളോട് ആവശ്യപ്പെട്ടു. ഞായറാഴ്ചയാണ് യുജിസി ഇത് സംബന്ധിച്ച വിജ്ഞാപനമിറക്കിയത്. വിദ്യാഭ്യാസരംഗത്ത് സ്വീകരിക്കേണ്ട മറ്റ് നടപടികളെക്കുറിച്ചും വിജ്ഞാപനത്തില്‍ പ്രതിപാദിക്കുന്നുണ്ട്. അധ്യാപകരുടേയും വിദ്യാര്‍ഥികളുടേയും സംശയങ്ങള്‍ അകറ്റുന്നതിന് ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

സ്ഥാപനങ്ങള്‍ക്കും അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സംശയങ്ങളും പരാതികളും ഉന്നയിക്കാനായി യുജിസി സ്വീകരിക്കുന്ന മറ്റ് മാര്‍ഗങ്ങള്‍ ഇവയാണ്. വിദ്യാര്‍ഥികള്‍ക്ക് 011 23236374 എന്ന ഹെല്‍പ് ലൈന്‍ നമ്പര്‍ വഴി തിങ്കള്‍ മുതല്‍ വെള്ളിവരെ ദിവസങ്ങളില്‍ 10 മുതല്‍ 5 വരെയുള്ള സമയത്ത് ബന്ധപ്പെടാം. http://covid19help.ugc@gmail.com എന്ന ഇ മെയില്‍ ഐഡിയിലേക്ക് യുജിസിക്ക് മെയില്‍ അയക്കാം. ഇതുകൂടാതെ https://www.ugc.ac.in/grievance/ എന്ന നിലവിലുള്ള വെബ്‌സൈറ്റിലൂടെയും പരാതികളുണ്ടെങ്കില്‍ അതും അയക്കാം. സ്ഥാപനങ്ങളുടേയും വിദ്യാര്‍ഥികളുടേയും അധ്യാപകരുടേയും പരാതികള്‍ പരിഹരിക്കുന്നതിനായി യുജിസി ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്നും യുജിസി ഏപ്രില്‍ 29ന് പുറത്തിറക്കിയ കലണ്ടര്‍ അനുസരിച്ച് പരീക്ഷകള്‍ നടത്തണമെന്നും യുജിസി നിര്‍ദേശിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *