വ്യാജ സര്‍വകലാശാലകളുടെ പട്ടിക പുറത്തുവിട്ട് യു.ജി.സി

August 3, 2023

ന്യൂഡല്‍ഹി: രാജ്യത്തെ വ്യാജ സര്‍വകലാശാലകളുടെ പട്ടിക പുറത്തുവിട്ട് യു.ജി.സി. 20 സര്‍വകലാശാലകളാണ് പട്ടികയിലുള്ളത്. ഏതെങ്കിലും ബിരുദം നല്‍കാനുള്ള അംഗീകാരം ഈ സര്‍വകലാശാലകള്‍ക്കില്ലെന്ന് യു.ജി.സി വ്യക്തമാക്കി.കേരളത്തില്‍നിന്ന് സെന്റ് ജോണ്‍സ് സര്‍വകലാശാലയും പട്ടികയിലുണ്ട്. ഡല്‍ഹി കേന്ദ്രീകരിച്ചാണ് ഏറ്റവും കൂടുതല്‍ വ്യാജ സര്‍വകലാശാലകളുള്ളത്. ഉത്തര്‍ പ്രദേശാണ് …

യുജിസി മാനദണ്ഡങ്ങൾ പാലിച്ചില്ല,എറണാകുളം,തിരുവനന്തപുരം, തൃശൂർ ലോ കോളേജുകളിലെ പ്രിൻസിപ്പൽമാരുടെ നിയമനം റദ്ദാക്കി

January 6, 2023

എറണാകുളം: കേരളത്തിലെ മൂന്ന് ഗവണ്‍മെന്റ് ലോ കോളേജ് പ്രിൻസിപ്പൽമാരുടെ നിയമനം റദ്ദാക്കി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ. എറണാകുളം, തിരുവനന്തപുരം, തൃശൂർ ലോ കോളേജുകളിലെ പ്രിൻസിപ്പൽമാരെയാണ് അസാധുവാക്കിത്. തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിലെ ബിജു കുമാർ, തൃശൂർ ഗവൺമെന്റ് ലോ കോളേജിലെ വി …

വിദേശ സര്‍വ്വകലാശാലകള്‍: യു.ജി.സി. കരട് മാര്‍ഗനിര്‍ദേശമായി

January 6, 2023

ന്യൂഡല്‍ഹി: വിദേശ സര്‍വകലാശാലകള്‍ക്കു രാജ്യത്തു കാമ്പസുകള്‍ സ്ഥാപിക്കാനും പ്രവേശന നടപടികളും ഫീസ് ഘടനയും സ്വന്തമായി തീരുമാനിക്കാനും അനുമതി നല്‍കുന്ന കരട് മാര്‍ഗനിര്‍ദേശം യു.ജി.സി. പുറത്തിറക്കി. നേരിട്ടുള്ള, മുഴുവന്‍ സമയ കോഴ്‌സുകള്‍ക്ക് മാത്രമേ അനുമതി നല്‍കൂ. കരട് മാര്‍ഗനിര്‍ദേശങ്ങളില്‍ ബന്ധപ്പെട്ടവര്‍ക്ക് ജനുവരി 18 …

റഗുലര്‍, വിദൂര വിദ്യാഭ്യാസബിരുദങ്ങള്‍ തുല്യമാക്കി യു.ജി.സി.

September 10, 2022

ന്യൂഡല്‍ഹി: അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് വിദൂര വിദ്യാഭ്യാസ, ഓണ്‍ലൈന്‍ സമ്പ്രദായത്തില്‍ പഠിച്ചിറങ്ങുന്നവരുടെ ബിരുദവും ബിരുദാനന്തര ബിരുദവും പരമ്പരാഗത/റഗുലര്‍ ബിരുദങ്ങള്‍ക്ക് തുല്യമാക്കി യു.ജി.സി (യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്‍). വിദൂര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമേകുന്നതാണ് യു.ജി.സിയുടെ തീരുമാനം. ഓപ്പണ്‍ ആന്‍ഡ് ഡിസ്റ്റന്‍സ് ലേണിങ് …

ആനുകാലികങ്ങളിൽ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കണമെന്ന നിബന്ധന യുജിസി പുനഃപരിശോധിക്കും

May 27, 2022

ന്യൂഡൽഹി : പി.എച്ച്‌.ഡി.തിസീസ് സമർപ്പിക്കുന്നതിന് മുമ്പ്‌ വിദ്യാർത്ഥികൾ ആനുകാലികങ്ങളിൽ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കണമെന്ന നിബന്ധന യുജിസി പുനഃപരിശോധിക്കും. അക്കാദമിക്ക്‌ പാശ്ചാത്തലവും ,നിലവാരമില്ലാത്ത ആനുകാലികങ്ങളിൽ ഉൾപ്പടെ ഫീസ്‌ നൽകി വിദ്യാർത്ഥികൾ പ്രബന്ധങ്ങളും ചട്ടങ്ങലും രൂപീകരിക്കാൻ അുമതി നൽകുന്നതിനെക്കുറിച്ചും യുജി.സി ആലോചിക്കും. യുജിസിയുടെ 2016ലെ …

നാലുവര്‍ഷ ബിരുദ കോഴ്‌സുകള്‍ക്കുളള പുതിയ കരട്‌ മാര്‍ഗരേഖ യുജിസി പുറത്തിറക്കി

March 18, 2022

ന്യൂഡല്‍ഹി : 2022 അദ്ധ്യയന വര്‍ഷം മുതല്‍ നടപ്പാക്കുന്ന നാലുവര്‍ഷ ബിരുദ കോഴ്‌സുകളുടെ കരട്‌ മാര്‍ഗരേഖ സുജിസി പുറത്തിറക്കി.സയന്‍സ്‌-ആര്‍ട്‌സ്‌ വിഷയങ്ങള്‍ എന്ന വേര്‍തിരിവ്‌ ഇനി ബിരുദ കോഴ്‌സിന്‌ ഉണ്ടാവില്ല. വിദ്യാര്‍ത്ഥികളെ ബഹുമുഖ പ്രതിഭകളാക്കി വാര്‍ത്തെടുക്കുന്നതിന്റെ ഭാഗമായി ശാസ്‌ത്ര,സാങ്കേതിക, ആട്‌സ്‌ വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ …

വയനാട്ടിൽ യുജിസി പരീക്ഷാ കേന്ദ്രം അനുവദിച്ചു

November 18, 2021

വയനാട്: വയനാട്ടിൽ ആദ്യമായി യുജിസി പരീക്ഷാ കേന്ദ്രം അനുവദിച്ചു. 2021 നവംബർ 20ന് ആരംഭിക്കുന്ന നെറ്റ് പരീക്ഷ മീനങ്ങാടിയിലെ ഗവ.പോളിടെക്നിക് കോളേജിൽ നടക്കും. വ്യത്യസ്ത വിഷയങ്ങളിൽ രണ്ടായിരത്തോളം വിദ്യാർഥികൾക്ക് ജില്ലയിലെ കേന്ദ്രത്തിൽ പരീക്ഷയെഴുതാൻ സൗകര്യം ലഭിക്കും. യുജിസി പരീക്ഷകൾക്ക് വയനാട്ടിലെ വിദ്യാർഥികൾ …

യുജിസി യോഗ്യതകളില്ലാത്ത അദ്ധ്യാപകരെയും കരാര്‍ അദ്ധ്യാപകരെയും കുടിയിരുത്തി കണ്ണൂര്‍ സര്‍വകലാശാലയില്‍ വിവാദ നടപടികള്‍

August 29, 2021

തിരുവനന്തപുരം : ഗവര്‍ണര്‍ അറിയാതെ ബോര്‍ഡ്‌ ഓഫ്‌ സറ്റഡീസുകള്‍ സ്വന്തം നിലയില്‍ പുനസംഘടിപ്പിച്ച്‌ കണ്ണൂര്‍ സര്‍വകാലശാലയുടെ വിവാദ നടപടി. വിവിധ കോഴ്‌സുകളുടെ സിലിബസുകളും പാഠപുസ്‌തകങ്ങളും തയ്യാറാക്കുക ചോദ്യപേപ്പര്‍ തയ്യാറാക്കേണ്ടവരുടെ പാനല്‍ അംഗീകരിക്കുക തുടങ്ങിയ ചുമതലകള്‍ ഉളള ബോര്‍ഡില്‍ സര്‍ക്കാര്‍ ,എയ്‌ഡഡ്‌ കോളേജുകളിലെ …

ഒക്ടോബർ ഒന്നിന് ക്ലാസ്സുകള്‍ ആരംഭിക്കണം, യുജിസി മാർഗരേഖ

July 18, 2021

ഡിഗ്രി, പിജി പ്രവേശനം 30/09/2021 വ്യാഴാഴ്ച ഓടെ പൂർത്തിയാക്കി ഒക്ടോബർ ഒന്നിന് ക്ലാസ്സുകള്‍ ആരംഭിക്കണമെന്ന് യുജിസി. അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പുതിയ മാർഗരേഖ യുജിസി പുറത്തിറക്കി. ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളില്‍ 31/10/2021 ഞായറാഴ്ച വരെ പ്രവേശനം നടത്താം. സംസ്ഥാന ബോർഡ്, സിബിഎസ്ഇ, …

കണ്ണൂർ സർവകലാശാല; അസിസ്റ്റ് പ്രഫസർ തസ്തികയിൽ എ.എൻ ഷംസീർ എം.എൽ.എയുടെ ഭാര്യയെ നിയമിക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു

April 27, 2021

കൊച്ചി: കണ്ണൂർ സർവകലാശാല അസിസ്റ്റ് പ്രഫസർ തസ്തികയിൽ എ.എൻ ഷംസീർ എം.എൽ.എയുടെ ഭാര്യയെ നിയമിക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു. എച്ച്.ആർ.ഡി സെന്‍റർ അസിസ്റ്റ് പ്രഫസർ തസ്തികയിൽ മെയ് ഏഴു വരെ സ്ഥിരം നിയമനം പാടില്ലെന്ന് ഹൈക്കോടതി 27/04/21 ചൊവ്വാഴ്ച ഉത്തരവിട്ടു.ഷംസീറിന്‍റെ ഭാര്യ …