റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉത്തര്‍പ്രദേശില്‍ കൊടുങ്കാറ്റും പേമാരിയും 25 പേര്‍ മരിച്ചു ; 38 ജില്ലകളില്‍ നാശനഷ്ടം

May 11, 2020 - 12:22 pm

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഞായറാഴ്ചയുണ്ടായ ശക്തമായ കാറ്റിലും മഴയിലും 25 പേര്‍ മരിക്കുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംസ്ഥാനത്തെ 38 ജില്ലകളില്‍ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നാലുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് ഉടന്‍ വൈദ്യസഹായം നല്‍കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. കൊടുങ്കാറ്റുമൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് നഷ്ടം കണക്കാക്കി ഉടന്‍ നഷ്ടപരിഹാരം നല്‍കും. വിളനാശം കണക്കാക്കാനും അവരുടെ റിപ്പോര്‍ട്ടുകള്‍ എത്രയുംവേഗം സര്‍ക്കാരിന് അയയ്ക്കാനും കലക്ടര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *