റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാല്‍നൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ 58-ാം വയസ്സില്‍ ഷീലയ്ക്ക് മാതൃത്വ വരസിദ്ധി

May 11, 2020 - 10:56 pm

മൂവാറ്റുപുഴ: കാല്‍നൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ 58ാം വയസ്സില്‍ ഷീലയ്ക്ക് മാതൃത്വ വരസിദ്ധി. ലോകം മുഴുവന്‍ കൊറോണ വൈറസിനെതിരേ പോരാടുകയാണെങ്കിലും തിരുവനന്തപുരം കടയ്ക്കാവൂര്‍ ലീലാമന്ദിരത്തില്‍ ആര്‍ ഷീലയ്ക്കും ഭര്‍ത്താവ് ബാലുവിനും സന്തോഷത്തിന്റെയും ജന്മസാഫല്യത്തിന്റെയും സമയമാണ് കടന്നുവന്നത്. കാല്‍ നൂറ്റാണ്ട് നീണ്ട കാത്തിരിപ്പിനുശേഷമാണ് 58കാരിയായ ഷീലയ്ക്കും ഭര്‍ത്താവ് ബാലുവിനും ഒരു കുഞ്ഞിക്കാല്‍ കാണാനുള്ള കനകാവസരം കൈവന്നത്.

ശിഷ്ടകാലജീവിതം കുഞ്ഞിന്റെ കാര്യങ്ങള്‍ നോക്കി ചെലവഴിക്കാനുള്ള മഹാസൗഭാഗ്യമാണ് ഈ ദമ്പതികള്‍ക്കു കൈവന്നിരിക്കുന്നത്. സിസേറിയനിലൂടെയാണ് ഷീല പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഷീല മൂവാറ്റുപുഴ സബൈന്‍ ആശുപത്രിയില്‍തന്നെ കഴിയുകയാണ്.

മാതൃദിനമായ ഞായറാഴ്ച ആശുപത്രി അധികൃതര്‍ ഷീലയ്ക്ക് മധുരപലഹാരങ്ങള്‍ നല്‍കി ആദരിച്ചിരുന്നു. ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍നിന്ന് ജോയിന്റ് ഡയറക്ടറായാണ് ഷീല വിരമിച്ചത്. കോളജ് പ്രൊഫസറായി ബാലുവും വിരമിച്ചു. വിവാഹശേഷം 25 വര്‍ഷത്തോളം തിരുവനന്തപുരത്തും മറ്റുമായി ഒട്ടേറെ ചികിത്സകള്‍ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. കാത്തിരിപ്പിനൊടുവില്‍ മാതൃദിനത്തില്‍ത്തന്നെ ജന്മസാഫല്യം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഇവര്‍

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *