റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗൃഹനാഥനെ ഭാര്യയും മകളുംകൂടി ചുട്ടുകൊന്നു

May 9, 2020 - 5:18 pm

ജയ്പുര്‍: രാജസ്ഥാനില്‍ ഭാര്യ ഭര്‍ത്താവിനെ മകളുടെ സഹായത്തോടെ ചുട്ടുകൊന്നു. വര്‍ക്ക്‌ഷോപ്പ് തൊഴിലാളി ശ്യാം സുന്ദര്‍ കുംഹാറാണ് കൊല്ലപ്പെട്ടത്. ഉറങ്ങിക്കിടന്ന ശ്യാം സുന്ദറിന്റെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ ബീക്കാനീറിലാണ് സംഭവം. പ്രതികളായ ഭാര്യ പുഷ്പ (38), മകള്‍ പ്രിയങ്ക (19) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

രാത്രി കിടന്നുറങ്ങിയ ഇയാളുടെ ശരീരത്തിലേക്ക് പ്രിയങ്കയും മാതാവും കൂടി കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ഒഴിച്ചു. തുടര്‍ന്ന് തടിയില്‍ തുണിചുറ്റി കത്തിച്ച് ദേഹത്തേക്ക് ഇടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊല നടത്തിയശേഷം 10 കിലോമീറ്റര്‍ അകലെയുള്ള സൈനിക ബങ്കറില്‍ ഒളിച്ചിരുന്ന അമ്മയെയും മകളെയും പിടികൂടിയെന്നും പ്രതികള്‍ കുറ്റം സമ്മതിച്ചുവെന്നും പൊലീസ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *