റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കുന്നംകുളം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പള്ളിയില്‍ കൂട്ടപ്രാര്‍ഥന നടത്തിയ 13 അറസ്റ്റില്‍. കുന്നംകുളം ആയമുക്ക് ജുമാ മസ്ജിദിലാണ് വിലക്ക് ലംഘിച്ച് കൂട്ടംകൂടി പ്രാര്‍ഥന നടത്തിയത്. ബുധനാഴ്ച രാത്രിയിലാണ് പള്ളിയില്‍ നമസ്‌കാരം നടത്തിയത്. സംഭവം അറിഞ്ഞയുടന്‍ പൊലീസെത്തി. ഇതിനിടെ ഏഴുപേര്‍ ഓടി രക്ഷപ്പെട്ടു.

പിന്‍വാതില്‍ വഴിയായിരുന്നു ആളുകള്‍ പള്ളിയിലെത്തിയത്. വിവരം അറിഞ്ഞയുടന്‍ കുന്നംകുളം പൊലീസ് സ്ഥലത്തെത്തി. ഒമ്പതുപേരെ പിടികൂടി. പിന്നീട് നാലുപേരെകൂടി പൊലീസ് അറസ്റ്റ് ചെയ്തു. ലോക്ഡൗണ്‍ നിയന്ത്രണത്തിന്റെ ഭാഗമായി ആരാധാനാലയങ്ങളില്‍ കൂട്ടമായി പ്രാര്‍ഥിക്കരുതെന്ന് നിര്‍ദേശമുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *