പത്തനംതിട്ട: പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതി പ്രകാരം പത്തനംതിട്ട ജില്ലയില്‍ അന്ത്യോദയ അന്ന യോജന വിഭാഗത്തില്‍ പെട്ട 91.2 ശതമാനം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള അരിവിതരണം പൂര്‍ത്തിയാക്കി. മുന്‍ഗണനാ വിഭാഗത്തിലുള്ള 90 ശതമാനം കാര്‍ഡ് ഉടമകളുംപി.എം.ജി.കെ.എ. വൈ പദ്ധതി പ്രകാരം അഞ്ചു കിലോഗ്രാം അരി വാങ്ങി. ഇതോടൊപ്പം എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള സൗജന്യ റേഷന്‍ അരി വിതരണം 96.8 ശതമാനം പൂര്‍ത്തിയാക്കിയതായി ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു. പത്തനംതിട്ടയില്‍ ആകെ 341765 റേഷന്‍ കാര്‍ഡ് ഉടമകളുണ്ട് . ഇതില്‍ 341765 കാര്‍ഡുകള്‍ അന്തോയദയ അന്ന യോജന വിഭാഗത്തില്‍ ഉള്ളവരാണ്. ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ കോട്ടയം, കൊല്ലം, ആലപുഴ ഗോഡൗണ്‍കളില്‍ നിന്നാണ് പത്തനംതിട്ട ജില്ലയിലേക്ക് അരി എത്തുന്നത്. കേരളത്തിന് ഏപ്രില്‍,മെയ്, ജൂണ്‍ മാസത്തേക്ക് 232200.18 മെട്രിക് ടണ്‍ അരിയാണ്് കേന്ദ്രം നീക്കിവച്ചിരിക്കുന്നത്. ഇതില്‍ 150932 മെട്രിക് ടണ്‍ അരി സംസ്ഥാനം ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ഗോഡൗണുകളില്‍ നിന്ന് നീക്കി. 70837.68 മെട്രിക് ടണ്‍ അരി വിതരണം ചെയ്തു.