കോവിഡ് 19: പ്രതിരോധത്തിനു ഐക്യദാര്‍ഢ്യവുമായി സ്വിറ്റ്‌സര്‍ലന്റ്

സ്വിറ്റ്‌സര്‍ലാന്റ്: സ്വിറ്റ്‌സര്‍ലാന്റിന്റെ സെമര്‍ത്തിലെ മാറ്റ്‌ഹോണ്‍ പര്‍വ്വതത്തിലാണ് ഏപ്രില്‍ 17 നു രാത്രി 1000 മീറ്ററിലെറെ വലുപ്പത്തില്‍ ഇന്ത്യയുടെ ദേശീയ പതാക പ്രതിഫലിപ്പിച്ചത്. കൊറോണക്കെതിരെ പോരാടുന്ന ഇന്ത്യന്‍ ജനതയ്ക്കുള്ള ഐക്യദാര്‍ഢ്യമായാണ് ഇത്തരത്തില്‍ ദേശീയപതാക പ്രദര്‍ശിപ്പിച്ചത്. സ്വിറ്റ്‌സര്‍ലാന്റിന്റെ വെളിച്ചത്തിന്റെ കലാകാരനായ ജെറി ഹോഫ്‌സ്റ്റെറ്റര്‍ ആണ് ഇതിനു പിന്നില്‍. ഇന്ത്യന്‍ പതാക കൂടാതെ ഇറ്റലി തുടങ്ങി വിവിധ രാജ്യങ്ങളുടെ പതാകയും പ്രദര്‍ശിപ്പിക്കുകയുണ്ടായി. ഭയമല്ല വേണ്ടെതെന്നും പ്രതീക്ഷയാണ് സ്വീകരിക്കേണ്ടതെന്നും ഗവണ്‍മെന്റ് അറിയിച്ചു. ലോകത്ത് നാശം വിതക്കുന്ന മഹാമാരിയെ ഒത്തൊരുമിച്ച് പ്രതിരോധിക്കുമെന്ന് സ്വിറ്റ്‌സര്‍ലന്‍ഡിലെ ഇന്ത്യന്‍ എംബിസിയുടെ ട്വീറ്റ് പങ്കുവച്ചാണു പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അഭിപ്രായം പങ്കുവെച്ചു.

Share
അഭിപ്രായം എഴുതാം