റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേരള സർക്കാർ നിർദേശിക്കുന്ന വിധത്തിൽ നിയന്ത്രണങ്ങളിൽ ഇളവുണ്ടാകാനിടയില്ല

April 16, 2020 - 6:41 pm

തിരുവനന്തപുരം ഏപ്രിൽ 16: കേരള സർക്കാർ, മൂന്ന് മേഖലകളായി തിരിച്ച് നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനുള്ള നിർദേശമാണ് കേന്ദ്രസർക്കാരിന് മുമ്പിൽ സമർപ്പിച്ചത്. എന്നാൽ ഹോട്ട്സ്പോട്ടുകൾ എന്ന നിലയിൽ കേന്ദ്രആരോഗ്യ മന്ത്രാലയം കണ്ടെത്തിയ ജില്ലകളുടെ സ്റ്റാറ്റസിൽ മാറ്റം വരുത്താൻ കഴിയില്ലെന്നാണ് അറിയുന്നത്. നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്ര സർക്കാർ ഇന്നലെ ഇറക്കിയ മാർഗനിർദേശങ്ങളിൽ ഇത് വ്യക്തമാക്കുന്നു. കൂടുതൽ നിയന്ത്രണങ്ങൾ സംസ്ഥാന സർക്കാരിന്ആവശ്യം അനുസരിച്ച് ഏർപെടുത്താം. എന്നാൽ നിലവിലുള്ള കേന്ദ്രസർക്കാർ നിർദേശിക്കുന്ന ഹോട്ട്സ്പോട്ടുകളിൽ ഇളവുകൾ വരുത്താൻ കഴിയില്ലെന്നും പറയുന്നു.

കേരളത്തെ ചുവപ്പ്, മഞ്ഞ, പച്ച എന്നിങ്ങനെ മൂന്ന് മേഖലയായി തിരിച്ചാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് മുമ്പിൽ നിർദ്ദേശിച്ചത്. പക്ഷെ അതിനനുസരിച്ചുള്ള ഇളവുകൾ കേരളത്തിൽ നടപ്പാക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. ഇന്ത്യയിലെ ഒട്ടാകെ കോവിഡ് നിയന്ത്രണത്തിനെതിരെ ഏകീകൃതമായ ലോക്ക് ഡൗണും അതിൽ ഏകീകൃത നിയന്ത്രണ നിർദേശങ്ങളുമാണ് ഉള്ളത്. അത് കേന്ദ്രആരോഗ്യ മന്ത്രാലയം നിർദേശിക്കുന്നതാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *