റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 12380 ആയി

April 16, 2020 - 6:07 pm

ന്യൂഡൽഹി ഏപ്രിൽ 16: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 12380 ആയി.കഴിഞ്ഞ 24 മണിക്കൂറിനിടെ 941 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു . 1489 പേര്‍ രോഗവിമുക്തരാവുകയും ചെയ്തു. 414 പേര്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടമായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മാഹി, പാറ്റ്ന, നാദിയ, പ്രതാപ്ഗഡ്, പോര്‍ബന്തര്‍, സൗത്ത് ഗോവ, പൗരി ഗാഡ്വാള്‍, പിലിഭിത്ത്, രജൗരി, വിലാസ്പുര്‍ ദുര്‍ഗ്, രജ്നന്ദ്ഗാവ് എന്നിങ്ങനെ നേരത്തെ കോവിഡ് റിപ്പോര്‍ട്ട് ചെയ്ത ജില്ലകളില്‍ കഴിഞ്ഞ 28 ദിവസത്തിനിടെ ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ അറിയിച്ചു.

രാജ്യത്തെ 325 ജില്ലകളില്‍ ഇതുവരെ ഒരു കോവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കോവിഡ് വ്യാപനം തടയുന്നതിനുളള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റെയില്‍വേ 10500 ഐസൊലേഷന്‍ വാര്‍ഡുകള്‍ ഇതുവരെ സജ്ജീകരിച്ചു. കൂടുതല്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിക്കുന്നതിനുളള പ്രവര്‍ത്തനങ്ങളുമായി റെയില്‍വേ മുന്നോട്ടുപോകുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

വിദേശരാജ്യങ്ങളില്‍ കോവിഡ് ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം 3336 ആണ്. 53 രാജ്യങ്ങളിലെ വിവിധ ആശുപത്രികളിലായാണ് ഇവര്‍ ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ വിദേശത്ത് 25 പ്രവാസികള്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *