റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലോക്ക്ഡൗണ്‍: പിടിച്ചെടുത്ത വാഹനങ്ങള്‍ ഇന്നു മുതല്‍ തിരിച്ചു നല്‍കും

April 13, 2020 - 2:00 pm

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ലംഘനത്തിന് പൊലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ പൊലീസ് വിട്ടുകൊടുത്തുതുടങ്ങി.ഒരു ദിവസം മുപ്പതുവാഹനങ്ങളായിരിക്കും വിട്ടുകൊടുക്കുക.സ്റ്റേഷനില്‍ തിരക്കുണ്ടാകുന്നത് തടയാന്‍ സമയക്രമവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പിടിച്ചെടുത്ത ക്രമത്തിലായിരിക്കും വാഹനങ്ങള്‍ വിട്ടുകൊടുക്കുന്നത്. പിഴ ഈടാക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. എന്നാല്‍ ഉടമസ്ഥരില്‍ നിന്നും സത്യവാങ്ങ്മൂലം എഴുതി വാങ്ങിയ ശേഷമായിരിക്കും വാഹനങ്ങള്‍ നല്‍കുകയെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. ഇരുപത്തയ്യായിരത്തിലേറെ വാഹനങ്ങളാണ് ലോക്ക് ഡൗണ്‍ ലംഘനത്തിന് സ്ഥാനത്തൊട്ടാകെ പോലീസ് പിടികൂടിയത്. സ്റ്റേഷനുകളില്‍ ആവശ്യത്തിന് സ്ഥലമില്ലാത്തതിനാല്‍ കല്യാണമണ്ഡപങ്ങളുടെ പാര്‍ക്കിംഗ് ഏരിയകളിലും റോഡരികിലുമൊക്കെയാണ് വാഹനങ്ങള്‍ സൂക്ഷിച്ചിരുന്നത്. പിഴ ഈടാക്കിയശേഷം വിട്ടുകൊടുക്കാമെന്നാണ് ആദ്യം തീരുമാനിച്ചത്. പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് പ്രകാരം പിഴയീടാക്കി വാഹനം വിട്ടുനല്‍കാന്‍ പോലീന് അധികാരമില്ല. കോടതിയിലെത്തിയശേഷമേ വിട്ടുനല്‍കാവൂ എന്നാണ് നിയമം. ഓര്‍ഡിനന്‍സില്‍ ഭേദഗതിവേണമെന്നാവശ്യപ്പെട്ട് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ സര്‍ക്കാരിന് കത്തുനല്‍കിയിരുന്നു. എന്നാല്‍ ഓര്‍ഡിനന്‍സ് നിലവില്‍ വരുന്നതിനു മുന്‍പേ പിടിച്ചെടുത്ത വാഹനങ്ങള്‍ വിട്ടുനല്‍കാന്‍ പോലീസ് തീരുമാനിക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *