റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കണ്ണൂര്‍ ഏപ്രിൽ 13: തലശ്ശേരി സ്വദേശി ദുബൈയില്‍ കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചതായി നാട്ടില്‍ ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. തലശ്ശേരി ടെമ്പിള്‍റോഡില്‍ പ്രദീപ് സാഗറാണ് (41) മരിച്ചത്. ഒമ്പത് വര്‍ഷമായി ദുബൈയില്‍ ടാക്സി ഡ്രൈവറാണ് ഇദ്ദേഹം. രണ്ടാഴ്ച മുൻപേ പനിയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മുഹൈസിനയിലെ ക്ലിനിക്കില്‍ ചികില്‍സതേടിയിരുന്നതായി ഒപ്പം ജോലി ചെയ്യുന്ന ബന്ധുക്കള്‍ പറഞ്ഞു.

രോഗലക്ഷണങ്ങള്‍ തുടര്‍ന്നതിനാല്‍ ദുബൈ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ആദ്യഘട്ടത്തില്‍ നടന്ന പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നില്ല. എന്നാല്‍, ദിവസങ്ങള്‍ക്ക് ശേഷം കോവിഡ് സ്ഥിരീകരിച്ചതായി ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *