റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മൂന്നാറിൽ സമ്പൂർണ ലോക്ക് ഡൗൺ തുടങ്ങി

April 9, 2020 - 4:59 pm

ഇടുക്കി ഏപ്രിൽ 9: മൂന്നാറില്‍ ഒരാഴ്‍ച നീണ്ടുനില്‍ക്കുന്ന സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ തുടങ്ങി. നിരോധനാജ്ഞ ലംഘിച്ച്‌ ആളുകള്‍ പുറത്തിറങ്ങുന്ന് പതിവായതിനെ തുടര്‍ന്നാണ് ജില്ലാ ഭരണകൂടം കര്‍ശന നടപടി സ്വീകരിച്ചത്. ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് തന്നെ മൂന്നാറിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചു. അതേസമയം മെഡിക്കല്‍ സ്റ്റോര്‍, ബാങ്കുകള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവ മാത്രം തുറന്നു പ്രവര്‍ത്തിക്കും.

സമ്പൂര്‍ണ്ണ ലോക്ക് ഡൗണിനെ തുടര്‍ന്ന് അവശ്യസാധനങ്ങള്‍ വാങ്ങാന്‍ കടകളില്‍ ഇന്ന് ആളുകളുടെ നീണ്ട നിരയായിരുന്നു. തിരക്ക് കാരണം പലയിടത്തും സാമൂഹിക അകലം പാലിക്കണം എന്ന നിര്‍ദ്ദേശം ലംഘിക്കപ്പെട്ടു.

സമ്പൂര്‍ണ്ണ അടച്ചിടല്‍ നിലവില്‍ വന്നതോടെ പുറത്തിറങ്ങുന്നവര്‍ക്ക് ഇനി ഇളവുകളുണ്ടാവില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. പ്രായപൂര്‍ത്തിയാകാത്തവരും മുതിര്‍ന്ന പൗരന്മാരും പുറത്തിറങ്ങിയാല്‍ വീട്ടുകാ‍ര്‍ക്ക് എതിരെ കേസെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *