പോത്തന്‍കോഡ്: ആശങ്കകള്‍ക്ക് അവസാനം; പരിശോധനാഫലം നെഗറ്റീവ്

തിരുവനന്തപുരം: സംസ്ഥാനത്തെ ഭീതിയില്‍ നിര്‍ത്തിയ പോത്തന്‍കോട്ടെ ആശങ്കകള്‍ ഒഴിയുന്നു. രോഗം സ്ഥിരീരിച്ച് ചികിത്സയില്‍ കഴിയുന്ന പോത്തന്‍കോഡ് സ്വദേശിയുടെ ബന്ധുക്കളുടെ അടക്കം പരിശോധനാഫലങ്ങള്‍ നെഗറ്റീവാണ്. ഇനി ലഭിക്കാനുള്ളത് 214 ഫലം ആണ്. മരിച്ച അബ്ദുള്‍ അസീസിന്റെ രോഗത്തെ കുറിച്ചും നിരീക്ഷണത്തിലുള്ള ചുള്ളിമാന്‍ സ്വദേശിയുടെ കുടുംബത്തെക്കുറിച്ചും നടത്തുന്ന വ്യാജപ്രചാരങ്ങള്‍ക്കെതിരെ നടപടി ഉണ്ടായിരിക്കുമെന്ന് മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഇപ്പോള്‍ ജില്ലയിലെ സ്ഥിതി അല്‍പം ആശ്വാസകരമാണന്നും എന്നാല്‍ ജാഗ്രത കര്‍ശനമായി തന്നെ തുടരുമെന്നും അദ്ദേഹം അറിയിച്ചു. ജില്ലയില്‍ ചികിത്സയില്‍ കഴിയുന്ന 4 പേരുടേയും ആരോഗ്യനില തൃപ്തികരമാണ്.

Share
അഭിപ്രായം എഴുതാം