കോവിഡ് നിരീക്ഷണത്തിൽ നിന്ന് മുങ്ങിയ കൊല്ലം സബ് കളക്ടർക്കെതിരെ കേസെടുക്കും

തിരുവനന്തപുരം മാർച്ച്‌ 27: കോവിഡ് 19 നിരീക്ഷണത്തിൽ നിന്ന് മുങ്ങിയ കൊല്ലം സബ് കളക്ടർ അനൂപ് മിശ്രയ്ക്കെതിരെ കേസെടുക്കാൻ ഉത്തരവ്. തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ്‌ കുമാറാണ് ഉത്തരവിട്ടത്. സബ് കളക്ടറുടെ ഗൺമാനെതിരെയും കേസെടുക്കും.

വിദേശത്ത്‌ നിന്ന് മടങ്ങിയെത്തിയ സബ് കളക്ടർ ഈ മാസം 19 മുതൽ ഔദ്യോഗിക വസതിയിൽ നിരീക്ഷണത്തിലായിരുന്നു. ഇന്നലെ അനൂപിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്താൻ ആരോഗ്യവകുപ് അധികൃതർ വീട്ടിലെത്തിയപ്പോൾ അവിടെ ആരും ഉണ്ടായിരുന്നില്ല. തുടർന്ന് ഫോണിൽ ബന്ധപ്പെട്ടപ്പോൾ താൻ കാൻപൂരിലാണെന്നു മറുപടി ലഭിച്ചു. യുവ ഐഎഎസ് ഉദ്യോഗസ്ഥനായ അനൂപ് മിശ്രയുടെ ഗുരുതരമായ ചട്ടലംഘനമാണെന്ന് ഇന്നലെ തന്നെ വിമർശനം ഉയർന്നിരുന്നു. ഉത്തർപ്രദേശ് സ്വദേശിയാണ് അനൂപ് മിശ്ര.

Share
അഭിപ്രായം എഴുതാം